Loading ...

Home International

വുഹാന്‍ ലാബിലെ ​ഗവേഷകര്‍ കൊവിഡ് വ്യാപനത്തിന് മാസങ്ങള്‍ മുന്‍പ് ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക് : ലോകത്ത് വന്‍ നാശം വിതച്ച കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ വൈറോളജി ലാബാണെന്ന സംശയം കൂടുതല്‍ ശക്തമാകുന്നു. ചൈനയില്‍ കൊറോണ വ്യാപനം പൊട്ടിപ്പുറപ്പെടുന്നതിന് മാസങ്ങള്‍ മുന്‍പ് വുഹാന്‍ വൈറോളജി ലാബിലെ ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് സംശയത്തിന് കൂടുതല്‍ ബലം നല്‍കുന്നത്. അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉദ്ധരിച്ച്‌ വാള്‍സ്ട്രീറ്റ് ജേണല്‍ ആണ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജനുവരി അവസാനമാണ് ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട അജ്ഞാത രോഗം കൊറോണയാണെന്ന് ഭരണകൂടം വ്യക്തമാക്കുന്നത്. എന്നാല്‍ ഇതിന് രണ്ട് മാസങ്ങള്‍ മുന്‍പ്, 2019 നവംബറില്‍ വൈറോളജി ലാബിലെ ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു എന്നാണ് വാള്‍സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മൂന്ന് ഗവേഷകരാണ് ഇത്തരത്തില്‍ ചികിത്സ തേടിയത്.

അടുത്തിടെ കൊറോണ വൈറസിനെ ജൈവായുധമായി ഉപയോഗിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ചൈന പദ്ധതിയിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന സൈനിക രേഖകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വൈറോളജി ലാബിലെ ഗവേഷകര്‍ ചികിത്സ തേടിയ നിര്‍ണായക വിവരം പുറത്തുവരുന്നത്. വുഹാനിലെ വൈറോളജി ലാബാണ് കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന ലോകത്തിന്റെ സംശയം ബലപ്പെടുത്തുന്നതാണ് പുതിയ വിവരങ്ങള്‍.

നിലവില്‍ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണം ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. അന്വേഷണത്തിനായുള്ള ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സമിതി യോഗം ചേരുന്നതിന് മുന്‍പാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

Related News