Loading ...

Home National

ലക്ഷദ്വീപ് പുകയുന്നു; അഡ്മിനിസ്ട്രേറ്ററുടെ സംഘ്പരിവാര്‍ അജണ്ടയില്‍ പ്രതിഷേധത്തിര

കൊ​ച്ചി: ബീ​ഫ് നി​രോ​ധ​നം മു​ത​ല്‍ കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍​വ​രെ​യു​ള്ള സം​ഘ്പ​രി​വാ​ര്‍ അ​ജ​ണ്ട​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ന​യ​ങ്ങ​ളി​ല്‍ ല‍ക്ഷ​ദ്വീ​പി​ല്‍ പ്ര​തി​ഷേ​ധ​ത്തി​ര​യി​ള​ക്കം. പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ വി​ശ്വ​സ്ത​നും മു​ന്‍ ഗു​ജ​റാ​ത്ത് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ പു​തി​യ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ പ്ര​ഫു​ല്‍ കോ​ദാ​ഭാ​യ് പ​ട്ടേ​ലാ​ണ് ല​ക്ഷ​ദ്വീ​പിെന്‍റ സം​സ്കാ​ര​വും സ്വൈ​ര​ജീ​വി​ത​വും ത​ക​ര്‍​ക്കു​ന്ന അ​ജ​ണ്ട​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

സി​വി​ല്‍ സ​ര്‍​വി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൈ​കാ​ര്യം െച​യ്തി​രു​ന്ന പ​ദ​വി​യി​ലു​ള്ള ഈ ​രാ​ഷ്​​ട്രീ​യ നി​യ​മ​നം ദ്വീ​പ് കൈ​യ​ട​ക്കാ​നു​ള്ള ഹി​ന്ദു​ത്വ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്നാ​ണ് ജ​നം ക​രു​തു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഭ​ക്ഷ്യ മെ​നു​വി​ല്‍​നി​ന്ന് മാം​സാ​ഹാ​രം എ​ടു​ത്തു​മാ​റ്റു​ക​യും ഗോ​വ​ധ നി​രോ​ധ​ന നി​യ​മം കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ക​യും െച​യ്തി​രി​ക്കു​ക​യാ​ണ്.

കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കു​റ​ഞ്ഞ സ്ഥ​ല​മെ​ന്ന നി​ല​യി​ല്‍ ലോ​ക​ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച ല​ക്ഷ​ദ്വീ​പി​ല്‍ ഗു​ണ്ട ആ​ക്‌ട് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് കേ​ന്ദ്ര​നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ കു​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. മ​ദ്യ​നി​രോ​ധി​ത മേ​ഖ​ല​യാ​യ ഇ​വി​ടെ ബാ​ര്‍ ലൈ​സ​ന്‍​സ് അ​നു​വ​ദി​ക്കു​ന്ന​തി​ലൂ​ടെ നാ​ടി​െന്‍റ സം​സ്കാ​ര​ത്തെ ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്ന് ദ്വീ​പ് നി​വാ​സി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ന​ട​പ​ടി​യി​ല്‍ ല​ക്ഷ​ദ്വീ​പ് സ്​​റ്റു​ഡ​ന്‍​റ്സ് അ​സോ​സി​യേ​ഷ​ന​ട​ക്കം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി രാ​ഷ്​​ട്രീ​യ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളും നേ​താ​ക്ക​ളും ദ്വീ​പ് നി​വാ​സി​ക​ള്‍​ക്ക് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി.

എ​ന്‍.​ആ​ര്‍.​സി, സി.​എ.​എ വി​രു​ദ്ധ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ച​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത​താ​യി​രു​ന്നു അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ആ​ദ്യ​ന​ട​പ​ടി. രാ​ജ്യം മു​ഴു​വ​ന്‍ കോ​വി​ഡ് വ്യാ​പി​ച്ച​പ്പോ​ഴും ദ്വീ​പി​ല്‍ ഒ​രു​വ​ര്‍​ഷം ഒ​രു കേ​സു​പോ​ലും റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​തി​രു​ന്ന​ത് മു​ന്‍ ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ ദി​നേ​ശ്വ​ര്‍ ശ​ര്‍​മ​യു​ടെ ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ കാ​ര​ണ​മാ​യി​രു​ന്നു. എ​ന്നാ​ല്‍, കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ കാ​റ്റി​ല്‍​പ​റ​ത്തി​യ പു​തി​യ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ന​യ​ങ്ങ​ള്‍ ഇ​വി​ടെ രോ​ഗം വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യി. പ​ഞ്ചാ​യ​ത്ത് റെ​ഗു​ലേ​ഷ​ന്‍ -1994 പ്ര​കാ​ര​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ അ​ധി​കാ​ര​ങ്ങ​ള്‍ അ​ട്ടി​മ​റി​ക്കു​ന്ന തീ​രു​മാ​ന​മാ​ണ് മ​റ്റൊ​ന്ന്. ര​ണ്ടി​ല​ധി​കം കു​ട്ടി​ക​ളു​ള്ള​വ​ര്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നാ​കി​ല്ലെ​ന്ന​ത​ട​ക്കം കേ​ട്ടു​കേ​ള്‍​വി​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ള്‍​ക്കാ​ണ് നീ​ക്കം. ല​ക്ഷ​ദ്വീ​പ് ഡെ​വ​ല​പ്മെന്‍റ് റെ​ഗു​ലേ​ഷ​ന്‍ നി​യ​മം കൊ​ണ്ടു​വ​ന്ന് വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കെ​ന്ന പേ​രി​ല്‍ ദ്വീ​പു​കാ​രു​ടെ സ്ഥ​ലം അ​വ​രു​ടെ സ​മ്മ​ത​മി​ല്ലാ​തെ ത​ന്നെ പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​യും ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. വീ​ട് ഉ​ള്‍​പ്പെ​ടെ നി​ല്‍​ക്കു​ന്ന സ്ഥ​ല​മാെ​ണ​ങ്കി​ല്‍ അ​ത് പൊ​ളി​ച്ചു​മാ​റ്റ​ണം. അ​ല്ലാ​ത്ത​പ​ക്ഷം ര​ണ്ട് ല​ക്ഷം രൂ​പ​വ​രെ സ്ഥ​ലം ഉ​ട​മ​യു​ടെ മേ​ല്‍ പി​ഴ ഇ​ടാ​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​ധാ​ന പ​ദ​വി​ക​ളി​ലു​ള്ള ല​ക്ഷ​ദ്വീ​പു​കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ത​രം​താ​ഴ്ത്തു​ക​യും ടൂ​റി​സം മേ​ഖ​ല​യി​ല്‍ 196 പേ​രെ പി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു. 193ഓ​ളം സ്പോ​ര്‍​ട്സ് ജീ​വ​ന​ക്കാ​രെ​യും നി​ര​വ​ധി താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ​യും പി​രി​ച്ചു​വി​ട്ടു. ല​ക്ഷ​ദ്വീ​പ് ബി​ല്‍​ഡി​ങ് ഡെ​വ​ല​പ്മെന്‍റ് ബോ​ര്‍​ഡി​നു കീ​ഴി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ഭ​വ​ന നി​ര്‍​മാ​ണ​ത്തി​ന് കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന മ​ണ്ണ്, ച​ര​ല്‍ തു​ട​ങ്ങി​യ​വ​യു​ടെ ല​ഭ്യ​ത നി​ര്‍​ത്ത​ലാ​ക്കി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ തീ​ര​ദേ​ശ​ത്തെ കു​ടി​ലു​ക​ള്‍ ഒ​ഴി​പ്പി​ച്ചു.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നാ​ണ് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം. ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ള്‍ അ​ട്ടി​മ​റി​ക്കു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​മെ​ന്ന് ല​ക്ഷ​ദ്വീ​പ് എം.​പി മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ വ്യ​ക്ത​മാ​ക്കി. 96 ശ​ത​മാ​നം മു​സ്​​ലിം​ക​ള്‍ താ​മ​സി​ക്കു​ന്ന ല​ക്ഷ​ദ്വീ​പി​നെ കാ​വി​വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്ന് യു​വ സം​വി​ധാ​യി​ക​യും ദ്വീ​പി​ലെ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​യു​മാ​യ ഐ​ഷ സു​ല്‍​ത്താ​ന പ്ര​തി​ക​രി​ച്ചി​രു​ന്നു.

Related News