Loading ...

Home International

കോംഗോയില്‍ വന്‍ അഗ്​നിപര്‍വത സ്​ഫോടനം; പതിനായിരങ്ങളുടെ പലായനം

കിന്‍ഷാസ: കോംഗോയിലെ പ്രധാന നഗരമായ ഗോമക്കു സമീപം അഗ്​നിപര്‍വതം പൊട്ടിത്തെറിച്ചു. ലോകത്ത്​ ഇപ്പോഴും സജീവമായ വലിയ അഗ്​നിപര്‍വതങ്ങളിലൊന്നാണ്​ നയിരഗോംഗോ​.ശനിയാഴ്​ച രാത്രിയോടെ ആരംഭിച്ച പൊട്ടിത്തെറിയെ തുടര്‍ന്ന്​ ആയിരക്കണക്കിന്​ നാട്ടുകാര്‍ ഇതിനകം അതിര്‍ത്തി കടന്നതായി അയല്‍ രാജ്യമായ റുവാന്‍ഡ അറിയിച്ചു. ഇവരെ സ്​കൂളുകളിലും ആരാധനാലയങ്ങളിലും പാര്‍പ്പിച്ചുവരികയാണ്​.നിറഗോംഗോ അഗ്​നിപര്‍വതത്തില്‍നിന്ന്​ ഗോമ പട്ടണത്തിലേക്ക്​ ശക്​തമായ ലാവ പ്രവാഹം തുടരുന്നത്​ ആശങ്കയോടെയാണ്​ രാജ്യം കാണുന്നത്​. അടിയന്തര സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി ജീന്‍ മൈക്കല്‍ ലു​േക്കാന്‍ഡെ തലസ്​ഥാനത്ത്​ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്​. à´µà´¿à´®à´¾à´¨à´¤àµà´¤à´¾à´µà´³à´¤àµà´¤à´¿à´²àµâ€ ലാവ എത്തിയതായി അധികൃതര്‍ അറിയിച്ചു. 2002ലേതിനു സമാനമായ സാഹചര്യമുണ്ടായതാണ്​ ആശങ്ക ഇരട്ടിയാക്കുന്നത്​. 20 ലക്ഷം ജനസംഖ്യയുള്ള നഗരത്തില്‍നിന്ന്​ 10 കിലോമീറ്റര്‍ മാറിയുള്ള നയിരഗോംഗോ അഗ്​നിപര്‍വതം 2002ല്‍ പൊട്ടിത്തെറിച്ച്‌​ 250 ഓളം പേര്‍ മരിച്ചിരുന്നു. 125,000 പേര്‍ ഭവന രഹിതരാകുകയും ചെയ്​തു. ഇത്തവണ നഗര മധ്യ​ത്തിലേക്ക്​ പ്രവേശിച്ചാല്‍ കനത്ത നാശനഷ്​ടം സംഭവിക്കുമെന്നാണ്​ മുന്നറിയിപ്പ്​.രാത്രിയിലായതിനാല്‍ കുഞ്ഞുങ്ങളെ കൂട്ടി കിട്ടിയതുമായി കുടുംബങ്ങള്‍ കൂട്ട പലായനം തുടരുകയാണ്​. അഗ്​നിപര്‍വതത്തില്‍ പുതിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെടുന്നത്​ വലിയ പൊട്ടിത്തെറിയുടെ തുടക്കമാകുമോ എന്നാണ്​ അധികൃതര്‍ ഭയക്കുന്നത്​.

Related News