Loading ...

Home Kerala

ഇന്ധനവിലയിലെ പകല്‍കൊള്ള തുടരുന്നു, ഇന്നും വില വര്‍ദ്ധിപ്പിച്ചു

സംസ്ഥാനത്ത് ഇന്നും ഇന്ധനവിലയില്‍ വര്‍ദ്ധനവ്. പെട്രോളിന് 17 പൈസയും ഡീസലിന് 28 പൈസയുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 95 രൂപ 19 പൈസയും ഡീസലിന് 90 രൂപ 36 പൈസയുമായി.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 93 രൂപ 31 പൈസയായി. ഡീസലിന് 88 രൂപ 61 പൈസയാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോള്‍ 93.62 രൂപയും ഡീസല്‍ 88.91 രൂപയുമാണ്. തിരെഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് രാജ്യത്ത് പെട്രോള്‍,ഡീസല്‍ വിലയില്‍ തുടര്‍ച്ചയായ വര്‍ദ്ധനവ്.

Related News