Loading ...

Home International

ചൈനക്കെതിരെ തായ്വാന് വേണ്ടി അമേരിക്കയ്ക്കൊപ്പം സഹകരിക്കുമെന്ന് ദക്ഷിണകൊറിയ

വാഷിംഗ്ടണ്‍: തെക്കന്‍ ചൈനാ മേഖലയില്‍ അമേരിക്കന്‍ നയതന്ത്രത്തിന് പുതിയൊരു വിജയം കൂടി. തായ് വാന് വേണ്ടി ദക്ഷണികൊറിയ ഇനി ചൈനയുടെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സഹായിക്കും. അമേരിക്കയുടെ തെക്കന്‍ ചൈനാ കടലിലേയും പസഫിക്കിലേയും സാന്നിദ്ധ്യത്തിനൊപ്പമാണ് ദക്ഷിണ കൊറിയ ഇനി പരസ്യമായി രംഗത്തിറങ്ങുന്നത്. തായ് വാന്‍റെ കടലിടുക്കിലെ 180 കിലോ മീറ്റര്‍ വരുന്ന ജലപാതയിലാണ് ദക്ഷിണ കൊറിയന്‍ നാവികസേന സജീവസാന്നിദ്ധ്യമാകുന്നത്.അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മൂന്‍ ജേ ഇന്നുമായുള്ള കൂടിക്കാഴ്ചയിലാണ് ബൈഡന്‍റെ ധാരണ. തായ് വാന് വേണ്ടി മേഖലയിലെ സുപ്രധാന ശക്തിയായ ദക്ഷിണ കൊറിയ ആതാദ്യമായാണ് രംഗത്ത് വരുന്നത്. à´®àµ‡à´–ലയിലെ സമുദ്രയാത്രയില്‍ ചൈന നടത്തുന്ന ഇടപെടലുകളെ ഒരു പരിധി വരെ കുറയ്ക്കുക എന്നതാണ് കൊറിയയെക്കൊണ്ട് അമേരിക്ക ഉദ്ദേശിക്കുന്നത്.തായ് വാന്‍ കടലിടുക്കാണ് ഇന്ന് ലോകത്തിലെ ഏറ്റവുമധികം സൈനിക സാന്നിദ്ധ്യമുള്ള വാണിജ്യപാത. ചൈനയുടെ നിരന്തരം പട്രോളിംഗുള്ള പ്രദേശമാണിത്. ഒപ്പം തായ് വാനും അതേ കരുത്തില്‍ നാവികസേനയെ അണിനിരത്തിയിട്ടുണ്ട്. ചൈനയുടെ നിരന്തര ഭീഷണിയെ ഇല്ലാതാക്കാനാണ് അമേരിക്ക തായ് വാന് സഹായം നല്‍കുന്നത്. അമേരിക്കയുടെ അത്യാധുനിക യുദ്ധകപ്പലായ യുഎസ്‌എസ് ഡിസ്ട്രോയറിനെയാണ് ഇതിനായി എത്തിച്ചിട്ടുള്ളത്. എന്നാല്‍ മേഖലയിലെ രണ്ടാമത്തെ രാജ്യമായ ദക്ഷിണകൊറിയയെ രംഗത്തെത്തിച്ച്‌ അമേരിക്ക ചൈനയ്ക്കെ തിരെ ഒന്നുകൂടി പിടിമുറുക്കുകയാണ്.

Related News