Loading ...

Home International

ചൈനയെ പിടിച്ചുകുലുക്കി ഭൂമികുലുക്കം;നിരവധി പേർക്ക് പരിക്ക്

ബെയ്ജിംഗ് : ചൈനയിലുണ്ടായ ശക്തമായ ഭൂചലനങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റു. ചൈനയുടെ തെക്ക് - പടിഞ്ഞാറന്‍ പ്രവിശ്യയായ യുന്നാനിലാണ് ഭൂചലനം ഉണ്ടായത്.തുടര്‍ച്ചയായി നാല് ഭൂചലനങ്ങള്‍ ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് സമയം 9നും 11 നും ഇടയിലായിരുന്നു പ്രകമ്ബനങ്ങള്‍ ഉണ്ടായത്. 12 നഗരങ്ങളില്‍ ഉണ്ടായ ഭൂചലനത്തില്‍ 20,192 വീടുകള്‍ തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഉയരുമെന്നാണ് ചൈനീസ് ഭരണകൂടം വിലയിരുത്തുന്നത്. ദുരന്ത മേഖലകളില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.കഴിഞ്ഞ ആഴ്ച ചൈനയിലുണ്ടായ ചുഴലിക്കാറ്റില്‍ 12 പേര്‍ മരിക്കുകയും 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. à´‡à´¤à´¿à´¨àµ പിന്നാലെയാണ് ഭൂചലനം ഉണ്ടാകുന്നത്.

Related News