Loading ...

Home International

പാകിസ്താനില്‍ പലസ്തീന്‍ അനുകൂല റാലിക്കിടെ ഭീകരാക്രമണം; ഏഴ് പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്താനില്‍ പലസ്തീന്‍ അനുകൂല റാലിക്കിടയില്‍ ഭീകരാക്രമണം. ബോംബ് സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്താന്‍ പ്രവിശ്യയില്‍ വെളളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.ഒരാഴ്ചക്കാലമായി തുടരുന്ന ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ പലസ്തീന് പരസ്യ പിന്തുണ എന്ന നിലയ്ക്കായിരുന്നു റാലി സംഘടിപ്പിച്ചത്. ജാമിയത് ഉല്‍മിയ à´‡ ഇസ്ലാം നസര്‍യതി എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു റാലി സംഘടിപ്പിച്ചത്. റാലിക്കിടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. റാലിയില്‍ പങ്കെടുത്ത ഒരു മത നേതാവിന്റെ വാഹനത്തില്‍ സ്ഥാപിച്ചിരുന്ന ബോംബ് ആണ് പൊട്ടിത്തെറിച്ചത്.പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. à´†à´•àµà´°à´®à´£à´¤àµà´¤à´¿à´¨àµà´±àµ† ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവ സ്ഥലം പോലീസ് സീല്‍ ചെയ്തിട്ടുണ്ട്. സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങളുള്‍പ്പെടെ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സംഭവത്തെ അപലപിക്കുന്നുവെന്ന് ബലൂചിസ്താന്‍ മുഖ്യമന്ത്രി പറഞ്ഞു.

Related News