Loading ...

Home cinema

'കച്ചി' നീസ്ട്രിമില്‍

അതിജീവനത്തിന്റെ പുതിയ ഒരു അധ്യായായവുമായി 'കച്ചി' നീസ്ട്രിമില്‍ എത്തി. ത്രില്ലര്‍ ജോണറില്‍ ഒരുക്കിയ à´ˆ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് നവാഗതനായ ബിന്‍ഷാദ് നാസറാണ്. 68 വയസ്സുള്ള മുതിര്‍ന്ന ഒരു സ്ത്രീ കഥാപാത്രം തന്റെ കൊച്ചുമകളോടൊപ്പം നേരിടേണ്ടി വരുന്ന à´šà´¿à´² അപകട സാഹചര്യങ്ങളും അതില്‍ നിന്നുള്ള അതിജീവനവുമാണ് സിനിമയില്‍ പറഞ്ഞുപോകുന്നത്. പിപിജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പോള്‍ പി ജോണ്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.കെട്ടിയോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധ പിടിച്ച്‌ പറ്റിയ മനോഹരിയമ്മ ഒരു മുഴുനീള കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. à´¬à´¿à´¨àµ പപ്പു, സിനോജ് വര്‍ഗീസ്, സ്രേഷ്ട എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ à´•à´¥, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ദേവന്‍ സുബ്രഹ്മണ്യനാണ്. ഛായാഗ്രഹണം ശ്രീകാന്ത് ഈശ്വര്‍, ചിത്രസംയോജനം ബസോദ് à´Ÿà´¿ ബാബുരാജ് എന്നിവര്‍ നിര്‍വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത് റിത്വിക് എസ് ചന്ദ്. റഷീദ് അഹമ്മദിന്‍്റെയും അജീഷ് ദാസന്‍്റെയും വരികള്‍ക്ക് ഈണം കൊടുത്തിരിക്കുന്നത് സിറാജ് റെസയാണ്.

Related News