Loading ...

Home Kerala

മും​ബൈ ബാ​ര്‍​ജ് ദു​ര​ന്തം; ര​ണ്ട് മ​ല​യാ​ളി​ക​ള്‍ കൂ​ടി മ​രി​ച്ചു

മും​ബൈ: ടൗ​ട്ടെ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​നെ​ത്തു​ട​ര്‍​ന്നു അ​റ​ബി​ക്ക​ട​ലി​ലു​ണ്ടാ​യ ബാ​ര്‍​ജ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ര​ണ്ട് മ​ല​യാ​ളി​ക​ള്‍ കൂ​ടി മ​രി​ച്ചു. തൃ​ശൂ​ര്‍ സ്വ​ദേ​ശി അ​ര്‍​ജു​ന്‍, ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി എ​ഡ്വി​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​യി.

ടൗ​ട്ടെ​യെ​ത്തു​ട​ര്‍​ന്ന് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട പി 305 ​ന​ന്പ​ര്‍ ബാ​ര്‍​ജ് തി​ങ്ക​ളാ​ഴ്ച​യോ​ടെ​യാ​ണ് പൂ​ര്‍​ണ​മാ​യും മു​ങ്ങി​യ​ത്. ബാ​ര്‍​ജി​ലു​ണ്ടാ​യി​രു​ന്ന​വ​രി​ല്‍ 37 പേ​രു​ടെ ജ​ഡം നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. 38 പേ​രെ കാ​ണാ​താ​യ​താ​യും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. à´¬à´¾â€‹à´°àµâ€â€‹à´œà´¿â€‹à´²àµâ€ ഉ​ണ്ടാ​യി​രു​ന്ന 261 പേ​രി​ല്‍ 186 പേ​രെ നാ​വി​ക​സേ​ന സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ചി​രു​ന്നു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ര്‍​ന്ന് ​ശ്ര​മ​ക​ര​മാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം. വ​ര​പ്ര​ദ എ​ന്ന ട​ഗ്ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു.

മും​ബൈ​യി​ല്‍​നി​ന്ന് 38 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ ഹീ​ര ഓ​യി​ല്‍ ഫീ​ല്‍​ഡി​നു സ​മീ​പം കാ​റ്റി​നെ​ത്തു​ട​ര്‍​ന്നാ​ണ് ബാ​ര്‍​ജ് (കൂ​റ്റ​ന്‍ ച​ങ്ങാ​ടം) അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Related News