Loading ...

Home International

ഈജിപ്തിന്‍റെ മധ്യസ്ഥതയിൽ ഇസ്രയേല്‍ - പലസ്തീന്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

ഗാസ സിറ്റി: ഇസ്രയേല്‍ – പലസ്തീന്‍ ആക്രമണം അവസാനിപ്പിക്കാന്‍ ലക്ഷ്യമിടുന്ന വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു. 11 ദിവസത്തെ ഏറ്റുമുട്ടലിന് ശേഷം വെളളിയാഴ്ച പുലര്‍ച്ചെ മുതലാണ് വെടിനിര്‍ത്തല്‍ പ്രബലത്തില്‍ വന്നത്.അതെ സമയം ‘വെടിനിര്‍ത്തല്‍ ‘നിലവില്‍ വന്ന ഉടന്‍ തന്നെ ഗാസയില്‍ പലസ്തീനികള്‍ നിരത്തുകളിലിറങ്ങി ആഘോഷ പ്രകടനങ്ങള്‍ നടത്തി. വാഹനങ്ങള്‍ ഹോണ്‍ മുഴക്കുകയും പള്ളികളില്‍ നിന്ന് ചെറുത്ത് നില്‍പിന്റെ വിജയമെന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു .എന്നാല്‍ വ്യാഴാഴ്ചയും ഗാസാ നഗരത്തിനുമേല്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരുന്നു .
65 കുട്ടികളുള്‍പ്പെടെ 230 പലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 1710 പേര്‍ക്ക് പരിക്കുമേറ്റു. കൊല്ലപ്പെട്ടവരില്‍ 20 ഹമാസ് പ്രവര്‍ത്തകരേ ഉള്ളൂവെന്നാണ് പലസ്തീന്‍ വെളിപ്പെടുത്തുന്നത് . എന്നാല്‍, ഭൂരിഭാഗവും ഹമാസ് പ്രവര്‍ത്തകരാണെന്നാണ് ഇസ്രയേലിന്‍്റെ പക്ഷം. ഹമാസിന്റെ റോക്കറ്റാക്രമണങ്ങളില്‍ രണ്ടു കുട്ടികളും ഒരു സൈനികനുമടക്കം പത്തുപേരാണ് ഇസ്രയേലില്‍ കൊല്ലപ്പെട്ടത്. ഹമാസ് ഭീകരര്‍ക്കെതിരെയുള്ള സൈനിക നടപടി നീണ്ടകാലം തുടരേണ്ടത് അത്യാവശ്യമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭിപ്രായപ്പെട്ടിരുന്നു .

Related News