Loading ...

Home International

ഇന്ത്യക്കാരെ ദോഷകരമായി ബാധിച്ച ​ട്രംപിന്‍റെ വിസ നിയമം ബൈഡന്‍ നീക്കി

വാഷിങ്​ടണ്‍: യു.എസിലെ ഇന്ത്യക്കാര്‍ക്ക്​ എച്ച്‌​-വണ്‍ ബി നോണ്‍ ഇമിഗ്രേഷന്‍ ഹ്രസ്വകാല ​തൊഴില്‍വിസ ലഭിക്കുന്നതിന്​ തടസ്സമായ ട്രംപ്​ ഭരണഭരണകാലത്തെ നിയമം ജോ ബൈഡന്‍ ഭരണകൂടം ഒഴിവാക്കി. അമേരിക്കക്കാരെ ദോഷകരമായി ബാധിക്കുമെന്ന കാരണം പറഞ്ഞാണ്​ കഴിഞ്ഞ ഒക്​ടോബറില്‍ 'പ്രത്യേക തൊഴില്‍' എന്നതിലെ നിര്‍വചനം ട്രംപ്​ ഭരണകൂടം കൂടുതല്‍ ചുരുക്കി വിദേശികള്‍ക്കെതിരാക്കി മാറ്റിയത്​. ഇതുപ്രകാരം ബാച്ചിലര്‍​ ബിരുദം യോഗ്യത അല്ലാതായിരുന്നു. മറിച്ച്‌​ ചെയ്യുന്ന ജോലിയുമായി ബന്ധമുള്ള ബാച്ചി​ലര്‍ ബിരുദം നിര്‍ബന്ധമാക്കി.

ബൈഡന്‍ ഭരണകൂടം ഇത്​​ ആഭ്യന്തര സുരക്ഷ വകുപ്പ്​ ചട്ടങ്ങളില്‍നിന്ന്​ നീക്കിയതോടെ ഇന്ത്യക്കാര്‍ക്ക്​ ആശ്വാസമായി. യോഗ്യരായ തൊഴിലാളികളെ കിട്ടാത്ത അവസ്ഥ മറികടക്കാന്‍ എല്ലാ വര്‍ഷവും അമേരിക്ക കമ്പനികള്‍ക്ക്​ ​ 85,000 എച്ച്‌​-വണ്‍ ബി വിസ അനുവദിക്കുന്നുണ്ട്​. ഇതില്‍ 70 ശതമാനത്തില്‍ കൂടുതലും നിയമിക്കപ്പെടുന്നത്​ ഇന്ത്യക്കാരാണ്​.

Related News