Loading ...

Home National

മഴയിലും സമരവീര്യം വിടാതെ കര്‍ഷകര്‍

ന്യൂ​ഡ​ല്‍​ഹി: കോ​രി​ച്ചൊ​രി​ഞ്ഞ മ​ഴ​യി​ല്‍ ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യി​ലെ സ​മ​ര​ഭൂ​മി​യി​ല്‍ ക​ര്‍​ഷ​ക​ര്‍ ന​ന​ഞ്ഞു​വ​ല​ഞ്ഞു. ആ​റ്​ മാ​സ​ത്തോ​ള​മാ​യി സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍ താ​മ​സി​ക്കു​ന്ന ത​മ്ബു​ക​ളും സ​മ​ര​പ്പ​ന്ത​ലു​ക​ളും വെ​ള്ള​ത്തി​ല്‍ മു​ങ്ങി. ഒ​രു​പ​ക​ല്‍ മു​ഴു​വ​ന്‍ പെ​യ്​​ത മ​ഴ​യി​ല്‍ സ​മ​ര​ഭൂ​മി​യി​ലെ നി​ര​വ​ധി ഭാ​ഗ​ങ്ങ​ള്‍ വെ​ള്ള​ത്തി​ല​മ​ര്‍​ന്നു.അ​തേ​സ​മ​യം, ക​ന​ത്ത മ​ഴ​യും സ​മ​ര​ഭൂ​മി​യി​ല്‍ പൊ​ങ്ങി​യ വെ​ള്ള​വും ക​ര്‍​ഷ​ക​രു​ടെ സ​മ​ര​വീ​ര്യ​ത്തി​ലൊ​രു കു​റ​വും വ​രു​ത്തി​യി​ല്ല. സ​ര്‍​ക്കാ​റി​​േ​ന്‍​റ​യോ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രു​ടെ​യോ സ​ഹാ​യ​മി​ല്ലാ​തെ ക​ര്‍​ഷ​ക​ര്‍ സ്വ​ന്തം നി​ല​ക്ക്​ മു​ന്നി​ട്ടി​റ​ങ്ങി സ​മ​ര​ഭൂ​മി​യി​ല്‍​നി​ന്ന്​ വെ​ള്ളം വ​ഴി തി​രി​ച്ചു​വി​ട്ടും കോ​രി​യൊ​ഴി​ച്ചു​മാ​റ്റി​യും പ​ര​സ്പ​രം സ​ഹാ​യി​ച്ചു. à´•â€‹à´°àµâ€â€‹à´·â€‹à´•â€‹à´¸â€‹à´®â€‹à´°â€‹à´¤àµà´¤à´¿â€‹à´¨à´¿â€‹à´Ÿâ€‹à´¯à´¿â€‹à´²àµâ€ 470 ക​ര്‍​ഷ​ക​ര്‍​ക്ക്​ ജീ​വ​ന്‍ ന​ഷ്​​ട​മാ​യി​ട്ടും സ​മ​ര​ത്തോ​ടു​ള്ള സ​ര്‍​ക്കാ​റി​െന്‍റ സ​മീ​പ​ന​ത്തി​ല്‍ ഒ​രു​മാ​റ്റ​വും വ​ന്നി​ല്ലെ​ന്നും ക​ര്‍​ഷ​ക​നേ​താ​ക്ക​ള്‍ സം​യു​ക്​​ത പ്ര​സ്​​താ​വ​ന​യി​ല്‍ കു​റ്റ​പ്പെ​ടു​ത്തി.
ക​ഴി​ഞ്ഞ​ദി​വ​സം കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സി​ങ്​ തോ​മ​ര്‍ മ​ധ്യ​പ്ര​ദേ​ശി​ലും ബി.​ജെ.​പി എം.​എ​ല്‍.​എ ജോ​ഗി​റാം സി​ഹാ​ഗ്​ ഹ​രി​യാ​ന​യി​ലും സ​മ​ര​ക്കാ​രാ​യ ക​ര്‍​ഷ​ക​രു​ടെ രോ​ഷം ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. ക​ര്‍​ഷ​ക സ​മ​ര​ത്തെ പി​ന്തു​ണ​ച്ച്‌​ പ്ര​സ്​​താ​വ​ന​യി​റ​ക്കാ​ത്ത​തി​ന്​ ​​കൈ​കൂ​പ്പി മാ​പ്പ്​ പ​റ​ഞ്ഞ​ശേ​ഷ​മാ​ണ്​ ഹ​രി​യാ​ന എം.​എ​ല്‍.​എ​യെ ക​ര്‍​ഷ​ക​ര്‍ പോ​കാ​ന്‍ അ​നു​വ​ദി​ച്ച​ത്.

Related News