Loading ...

Home National

പഞ്ചാബില്‍ വ്യോമസേന വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

ചണ്ഡീഗഢ്: പഞ്ചാബിലെ മോഗ ജില്ലയില്‍ വ്യോമസേന വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. സക്വാഡറന്‍ ലീഡര്‍ അഭിനവ് ചൗധരിയാണ് മരിച്ചതെന്ന് വ്യോമസേന ട്വിറ്ററില്‍ അറിയിച്ചു. കുടുംബത്തിനുണ്ടായ നഷ്ടത്തില്‍ അനുശോചിക്കുന്നതായും അപകടത്തെക്കുറിച്ച്‌ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ട്വീറ്റില്‍ അറിയിച്ചു.വെള്ളിയാഴ്ച പുലര്‍ച്ചെ ബഘപുരാനയിലായിരുന്നു അപകടം. മിഗ്-21 വിമാനമാണ് തകര്‍ന്നത്.വ്യോമസേനയുടെ പതിവ് പറക്കലിനിടെയായിരുന്നു അപകടമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് മിഗ്-21 വിമാനം അപകടത്തില്‍പെടുന്നത്.

Related News