Loading ...

Home Business

ആക്‌സിസ്‌ ബാങ്കിന്റെ 3.5 കോടി ഓഹരികള്‍ സര്‍ക്കാര്‍ വിറ്റഴിക്കും; ലക്ഷ്യം 4,000 കോടി

ന്യൂഡല്‍ഹി: 4,000 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷത്തോടെ കേന്ദ്ര സര്‍ക്കാര്‍ കൈവശമുള്ള ആക്‌സിസ്‌ ബാങ്കിന്റെ 1.95 ശതമാനം ഓഹരികള്‍ വില്‍ക്കുന്നു. ഓഫര്‍ ഫോര്‍ സെയില്‍ വഴിയാണു വില്‍പ്പന. ഓഹരിയൊന്നിന്‌ 680 രൂപ നിരക്കില്‍ 3.5 കോടി ഓഹരികളാണ്‌ വില്‍ക്കുക.
ബാങ്കിന്റെ 9.56 ശതമാനം ഓഹരികളാണ്‌ 2018ലെ കണക്കുപ്രകാരം സര്‍ക്കാരിന്റെ പക്കലുണ്ടായിരുന്നത്‌. 2021 മാര്‍ച്ച്‌ 31ആയപ്പോഴേയ്‌ക്കും ഇത്‌ 3.45 ശതമാനമായി കുറഞ്ഞിരുന്നു.
യൂണിറ്റ്‌ ട്രസ്‌്റ്റ്‌ ഓഫ്‌ ഇന്ത്യയുടെ മേല്‍നോട്ടത്തിലാകും വില്‍പ്പന. നിക്ഷേപ സ്‌ഥാപനങ്ങള്‍ക്ക്‌ ബുധനാഴ്‌ചയും ചെറുകിട നിക്ഷേപകര്‍ക്ക്‌ വ്യാഴാഴ്‌ചയും ഓഹരി വാങ്ങാന്‍ അവസരമുണ്ട്‌. സര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നതോടെ ബാങ്കിന്റെ ഓഹരികള്‍ 5.15 രൂപ നേട്ടത്തില്‍(0.72%) 716.80ലാണ്‌ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്‌. ഒരുവര്‍ഷത്തിനിടെ 115 ശതമാനമണ്‌ ഓഹരിയിലെ നേട്ടം. à´ªàµŠà´¤àµà´®àµ‡à´–ലയിലെ കമ്ബനികളുടെ ഉള്‍പ്പടെ ഓഹരി വിറ്റഴിച്ച്‌ നടപ്പ്‌ സാമ്ബത്തികവര്‍ഷം 1.75 ലക്ഷംകോടി രൂപ സമാഹരിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്‌. രണ്ട്‌ പൊതുമേഖല ബാങ്കുകളും ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്ബനിയും സ്വകാര്യവല്‍കരിക്കുമെന്നു ബജറ്റില്‍ റദധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്‌തമാക്കിയിരുന്നു.

Related News