Loading ...

Home cinema

മലയാള ചിത്രം മോഹന്‍ കുമാര്‍ ഫാന്‍സ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു

ജിസ് ജോയ്-കുഞ്ചാക്കോ ബോബന്‍ സഖ്യം ആദ്യമായി കൈകോര്‍ക്കുന്ന മോഹന്‍ കുമാര്‍ ഫാന്‍സ് എന്ന സിനിമ ഒടിടിയില്‍ റിലീസ് ചെയ്തു. ചിത്രം ഇന്ന് രാവിലെ ആമസോണ്‍ പ്രൈമില്‍ ആണ് റിലീസ് ആയത്.സിനിമയ്ക്കുള്ളിലെ സിനിമയെപ്പറ്റി പറയുന്ന ചിത്രമാണ് മോഹന്‍ കുമാര്‍ ഫാന്‍സ്.കുഞ്ചാക്കോ ബോബനൊപ്പം വിനയ് ഫോര്‍ട്ട്, സിദ്ധിക്ക്, ശ്രീനിവാസന്‍, അലന്‍സിയര്‍, രമേഷ് പിഷാരടി, ശ്രീനിവാസന്‍ തുടങ്ങി ഒട്ടേറെ താരങ്ങളാണ് സിനിമയില്‍ വേഷമിടുന്നത്. പുതുമുഖ താരം അനാര്‍ക്കലി കുഞ്ചാക്കോ ബോബന്‍്റെ നായികയാവും. മാജിക്ക് ഫ്രെയിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Related News