Loading ...

Home National

ഇനി വീടുകളില്‍ വെച്ചും കോവിഡ് ആന്റിജന്‍ ടെസ്റ്റ് ചെയ്യാം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: റാപ്പിഡ് ആന്‍റിജന്‍ കിറ്റ് ഉപയോഗിച്ചുകൊണ്ടുള്ള കോവിഡ് ടെസ്റ്റ് വീടുകളില്‍ വെച്ച്‌ നടത്താന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ അനുമതി നല്‍കി. ഇതിനായുളള വിശദമായ മാര്‍ഗരേഖയും പുറത്തിറക്കി.
വ്യക്തമായ രോഗലക്ഷണങ്ങള്‍ ഉള്ളവരും ലബോറട്ടറി പരിശോധനയില്‍ കോവിഡ് പോസിറ്റീവായ വ്യക്തിയുമായി അടുത്ത ബന്ധമുള്ള ആളുകളും മാത്രമേ വീടുകളില്‍ വച്ച്‌ ആന്‍റിജന്‍ പരിശോധന ചെയ്യാവൂ എന്ന് ഐ.സി.à´Žà´‚.ആര്‍ നിര്‍ദ്ദേശിക്കുന്നു. ഇത്തരക്കാര്‍ അല്ലാത്തവര്‍ വീടുകളില്‍ നിന്നുള്ള പരിശോധന നടത്തരുത്.വീടുകളില്‍ നടത്തുന്ന പരിശോധനയില്‍ പോസിറ്റീവ് ആകുന്ന വ്യക്തികളെ കോവിഡ് പോസിറ്റീവായി കണക്കാക്കും. à´…വര്‍ക്കു കൂടുതല്‍ ടെസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. എന്നാല്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടും വീടുകളില്‍ നടന്ന ടെസ്റ്റില്‍ നെഗറ്റീവ് ഫലം ലഭിച്ചവര്‍ വീണ്ടും ആര്‍.à´Ÿà´¿.പി.സി.ആര്‍ ടെസ്റ്റ് ചെയ്തു ഫലം ഉറപ്പാക്കണം.പുനെ കേന്ദ്രീകരിച്ചുള്ള മൈലാബ് ഡിസ്കവറി സൊല്യൂഷന്‍സ് ലിമിറ്റഡാണ് വീടുകളില്‍ നടത്താവുന്ന കോവിഡ് ആന്‍റിജന്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചത്. വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ചിട്ടുണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്ത് വേണം വീടുകളില്‍ വച്ച്‌ പരിശോധന നടത്താന്‍. ആപ്പു വഴി പരിശോധനാഫലം തല്‍സമയം അധികൃതര്‍ക്കും ലഭ്യമാകും. ഉപയോഗിക്കുന്നവരുടെ സ്വകാര്യത ഉറപ്പുവരുത്തുമെന്നും ഐ.സി.à´Žà´‚.ആര്‍ വ്യക്തമാക്കി.വീടുകളില്‍ ആന്‍റിജന്‍ പരിശോധന നടത്തുന്നത് ലാബുകളുടെ ജോലിഭാരം ഗണ്യമായി കുറയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത് കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം മാത്രം 20,08,296 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇത് പുതിയ റെക്കോര്‍ഡ് ആണ്.

Related News