Loading ...

Home Kerala

പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച നടക്കും. ആദ്യ ദിവസം പുതിയ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയാണ് നടക്കുക. സഭാനടപടികള്‍ നിയന്ത്രിക്കാന്നുള്ള പ്രോടെം സ്‌പീക്കറെ ഇന്ന് വൈകിട്ട് ചേരുന്ന മന്ത്രിസഭായോഗം തെരഞ്ഞെടുക്കും.പുതിയ സ്‌പീക്കറുടെ തെരഞ്ഞെടുപ്പ് 25ന് നടക്കും. സ്‌പീക്കര്‍ സ്ഥാനാര്‍ഥിയായി എം.ബി. രാജേഷിനെ എല്‍.ഡി.എഫ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാക്കും സമ്മേളനം നടക്കുക.അതേസമയം, പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉടന്‍ തന്നെ പ്രഖ്യാപിക്കും.

Related News