Loading ...

Home cinema

'കള' ആമസോണ്‍ പ്രൈമില്‍; റിലീസ് അറിയിച്ച്‌ ടൊവിനോ

തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയ ടൊവിനോ തോമസ് നായകനായ 'à´•à´³' ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. കളയുടെ മലയാളം, തമിഴ് പതിപ്പുകള്‍ ആമസോണില്‍ റിലീസ് ചെയ്യും. ടൊവിനോയാണ് ഇക്കാര്യം പുറത്തുവിട്ടത്.അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് à´•à´³. ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.ടൊവിനോയുടെ കരിയറിലെ നിര്‍ണായക സിനിമകളിലൊന്നെന്നാണ് à´•à´³ വിശേഷിപ്പിക്കപ്പെടുന്നത്. "à´•à´³ കഠിനമാണ്, അതികഠിനം. എന്നാല്‍ സിനിമയോടുള്ള അടങ്ങാത്ത സ്നേഹമാണ് à´ˆ ചിത്രം സാധ്യമാക്കിയത്. à´ˆ ടീമിന്റെ à´† ഇഷ്ടം കളയെയും മറ്റൊരു തലത്തിലെത്തിക്കുമെന്ന എനിക്ക് ഉറപ്പുണ്ട്" ,à´•à´³ എന്ന സിനിമയെക്കുറിച്ച്‌ ടൊവിനോ പറയുന്നതിങ്ങനെ. സിനിമയുടെ ചിത്രീകരണത്തിനിടെ നടന് പരിക്കേറ്റത് വാര്‍ത്തയായിരുന്നു. സംഘട്ടനരം​ഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.

Related News