Loading ...

Home cinema

അസുരനിലെ വില്ലന്‍ നടന്‍ നീതീഷ് വീര കോവിഡ് ബാധിച്ച്‌ മരിച്ചു

പ്രശസ്ത തമിഴ് നടന്‍ നിതീഷ് വീര കോവിഡ് ബാധിച്ച്‌ മരിച്ചു. 45 വയസായിരുന്നു. കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു. രജനികാന്ത് ചിത്രം കാല, ധനുഷ് ചിത്രം അസുരന്‍ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.സെല്‍വരാഘവന്‍ സംവിധാനം ചെയ്ത പുതുപേട്ടയിലൂടെയാണ് നിതിഷ് തമിഴ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിതിഷ് അവതരിപ്പിച്ചത്. പിന്നീട് വെണ്ണിലാ കബഡി കുഴു, നേട്ര് ഇന്‍ട്ര്, പാടൈ വീരന്‍, പേരന്‍പ്, ഐരാ, നീയ 2 തുടങ്ങിയ ചിത്രങ്ങളിലും നിതിഷ് അഭിനയിച്ചു.വെട്രിമാരന്‍ ചിത്രം അസുരനിലെ പാണ്ഡിയന്‍ എന്ന വില്ലന്‍ വേഷവും ഏറെ ശ്രദ്ധനേടിയിരുന്നു. à´µà´¿à´œà´¯àµ സേതുപതി നായകനാക ലാഭം ആണ് നിതിഷ് അവസാനമായി അഭിനയിച്ച ചിത്രം.

Related News