Loading ...

Home USA

ഏഷ്യന്‍ വിരുദ്ധ ആക്രമണം തടയല്‍ ബിൽ പാസാക്കി അമേരിക്ക

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഏഷ്യന്‍ വംശജര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ തടയാനും കുറ്റക്കാരെ ശിക്ഷിക്കാനുമായി വ്യവസ്ഥ ചെയ്യുന്ന ബില്ല് അമേരിക്കന്‍ ഹൗസ് പാസാക്കി. കൊറോണ മഹാമാരി അതിവ്യാപകമായിരിക്കുമ്ബോഴും മനുഷ്യത്വരഹിതമായ വംശീയവെറിയും അക്രമ വാസനകളും വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് ബില്ല് അവതരിപ്പിച്ചു കൊണ്ട് ഡെമോക്രാറ്റിക് നേതാവ് ഗ്രേസ് മെംഗും സെനറ്റര്‍ മാസീ ഹിരോനോയും വ്യക്തമാക്കി. ഒന്നിനെതിരെ 94 വോട്ടുകള്‍ക്ക് കഴിഞ്ഞ മാസം യുഎസ് സെനറ്റും ബില്‍ പാസാക്കിയിരുന്നു. ബില്‍ അമേരിക്കയില്‍ ഏഷ്യന്‍ വംശജര്‍ക്കുള്ള പിന്തുണ എത്ര ശക്തമാണെന്ന് കാണിക്കുന്നതാണെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. 62 നെതിരെ 364 വോട്ടുകള്‍ക്കാണ് ബില്ല് ഹൗസില്‍ പാസായത്. 62 റിപ്പബ്ലിക്കന്‍ അംഗങ്ങളാണ് ബില്ലിനെതിരെ വോട്ട് ചെയ്തത്. അത്ലാന്‍റയിലെ ബ്യൂട്ടിപാര്‍ലറില്‍ കയറി അക്രമി എട്ട് ഏഷ്യന്‍ വംശജരെ വെടിവെച്ചുകൊന്ന സംഭവത്തിന് ശേഷമാണ് ബില്ല് കൊണ്ടുവരണമെന്ന ശക്തമായ ആശയം പ്രതിനിധികള്‍ ഉന്നയിച്ചത്.കോവിഡ്-19 ഹേറ്റ് ക്രൈംസ് ആക്‌ട് എന്ന നിയമം നിലവില്‍ വന്ന ശേഷം സഭയില്‍ പാസാകുന്ന ഏറ്റവും സുപ്രധാന ബില്ലുകളില്‍ ഒന്നാണ് ഏഷ്യന്‍ വംശജര്‍ക്കായുള്ളത്. പുതിയ ബില്ല് കോടതികള്‍ക്ക് ഇത്തരം വംശീയ വിദ്വേഷത്തില്‍ അടിസ്ഥാനമാക്കി നടക്കുന്ന കുറ്റകൃത്യങ്ങളെ വിശദീകരിക്കാന്‍ എളുപ്പമാകുമെന്നും രാജ്യത്തിന്‍റെ പൊതുവികാരം എന്തെന്ന് ബോധ്യപ്പെടുത്താനാകുമെന്നും സെനറ്റര്‍മാര്‍ ചൂണ്ടിക്കാട്ടി.സര്‍ക്കാറിന്‍റെ നീതിന്യായ-ആരോഗ്യ-മനുഷ്യാവകാശ വകുപ്പുകള്‍ സമൂഹങ്ങളെ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കണമെന്നും പുതിയ ബില്ല് വ്യവസ്ഥ ചെയ്യുന്നു. സാമൂഹികമായ ബോധവല്‍ക്കരണം സുപ്രധാനമാണെന്നും ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്.

Related News