Loading ...

Home International

ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരണമടയുന്ന കുട്ടികളുടെ എണ്ണം കുത്തനെ ഉയരുന്നു

ബ്രസീലിയ : കൊവിഡ് രണ്ടാം തരംഗത്തില്‍ ബ്രസീലില്‍ കുട്ടികളിലുണ്ടാവുന്ന അസുഖ ബാധയാണ് ഏറെ ചര്‍ച്ചായാവുന്നത്. കൊവിഡ് ബാധിച്ച്‌ ബ്രസീലില്‍ മരണപ്പെടുന്ന കുട്ടികള്‍ മറ്റേത് രാജ്യത്ത് സംഭവിക്കുന്നതിനെക്കാളും വളരെ ഉയര്‍ന്നിരിക്കുന്നു എന്നതാണ് വിദഗ്ദ്ധരെ ഇതിനെ കുറിച്ച്‌ പഠിക്കുവാന്‍ നിര്‍ബന്ധിതരായത്. പ്രത്യേകിച്ച്‌ കൊവിഡ് രോഗ ലക്ഷണങ്ങള്‍ പ്രാഥമിക ഘട്ടത്തില്‍ പ്രകടമാക്കാത്ത കുട്ടികളില്‍ പോലും പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയാണ് ഇവിടെ.കൊവിഡ് ആരംഭിച്ചതിന് ശേഷം അഞ്ചുവയസിന് താഴെ പ്രായമുള്ള 832 കുട്ടികള്‍ മരണപ്പെട്ടു എന്ന വിവരമാണ് ബ്രസീലിന്റെ ആരോഗ്യ മന്ത്രാലയം നല്‍കുന്നത്. എന്നാല്‍ ഇതിലും അധികമാണ് അവിടെ സംഭവിക്കുന്ന മരണങ്ങളെന്നാണ് മറ്റു à´šà´¿à´² റിപ്പോര്‍ട്ടുകള്‍. à´¬àµà´°à´¸àµ€à´²à´¿à´¨àµ†à´•àµà´•à´¾à´³àµà´‚ ജനസംഖ്യയുള്ള അമേരിക്കയില്‍ 139 കുട്ടികളാണ് ഇക്കാലയളവില്‍ കൊവിഡിന് കീഴ്‌പ്പെട്ട് മരണപ്പെട്ടത്. ബ്രസീലില്‍ കുട്ടികള്‍ക്കിടയില്‍ മരണസംഖ്യ കണക്കാക്കുന്ന ഒരു പഠനത്തിന് നേതൃത്വം നല്‍കുന്ന മരിന്‍ഹോയുടെ അഭിപ്രായത്തില്‍ 2200 ല്‍ അധികം കുട്ടികള്‍ മരണപ്പെട്ടു എന്നാണ്. ഇതില്‍ 1600 പേരും ഒരു വയസില്‍ താഴെയുള്ളവരാണ് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.ബ്രസീലിലെ കുട്ടികളുടെ കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് വളരെ ഉയര്‍ന്നതാണെന്ന് യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ വിദഗ്ദ്ധരും സമ്മതിക്കുന്നുണ്ട്. കുട്ടികളെ എളുപ്പത്തില്‍ കീഴ്‌പ്പെടുത്തുന്നത് ബ്രസീലിലുള്ള വൈറസിന്റെ വകഭേദത്തിന്റെ പ്രവര്‍ത്തനം നിമിത്തമാകാനും സാദ്ധ്യതയുണ്ട്. ഇപ്പോള്‍ ബ്രസീലില്‍ കണ്ടുവരുന്ന പി 1 വകഭേദം ഗര്‍ഭിണികളായ സ്ത്രീകളില്‍ ഉയര്‍ന്ന മരണനിരക്കിന് കാരണമാകുന്നുണ്ട്. കൊവിഡ് ഉളള സ്ത്രീകള്‍ വൈറസ് ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നുണ്ടെന്ന് കാമ്ബിനാസിലെ സാവോ ലിയോപോള്‍ഡോ മാന്‍ഡിക് കോളേജിലെ എപ്പിഡെമിയോളജിസ്റ്റ് ഡോ. ആന്‍ഡ്രെ റിക്കാര്‍ഡോ റിബാസ് ഫ്രീറ്റാസ് പറഞ്ഞു. 'പലപ്പോഴും, ഗര്‍ഭിണിയായ സ്ത്രീക്ക് വൈറസ് ഉണ്ടെങ്കില്‍, കുഞ്ഞ് അതിജീവിക്കുകയില്ല, അല്ലെങ്കില്‍ അവര്‍ രണ്ടുപേരും മരിക്കാം.' റിബാസ് ഫ്രീറ്റാസ് അഭിപ്രായപ്പെടുന്നു.എന്നാല്‍ അസുഖ ബാധിതരായ കുട്ടികള്‍ക്ക് വേണ്ടവിധത്തില്‍ പരിചരണം ലഭിക്കാത്തതും മരണസംഖ്യ ഉയര്‍ത്താന്‍ കാരണമാവുന്നുണ്ട്. ബ്രസീലിലെ ദരിദ്ര മേഖലകളില്‍ താമസിക്കുന്നവരില്‍ ആരോഗ്യ ക്ഷമത വളരെ പരിമിതമാണ്. പലര്‍ക്കും വേണ്ട സമയത്ത് ചികിത്സ ലഭ്യമാക്കാനാവാത്തതും മരണസംഖ്യ ഉയരാന്‍ കാരണമാവുന്നുണ്ട്.

Related News