Loading ...

Home Kerala

സ​ത്യ​പ്ര​തി​ജ്ഞ: സ​ര്‍​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നെ​തി​രാ​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി. സ​ത്യ​പ്ര​തി​ജ്ഞ​യി​ല്‍ ആ​ളെ​ണ്ണം കു​റ​യ്ക്കു​ന്ന​താ​കും ഉ​ചി​ത​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ത​ല​സ്ഥാ​ന​ത്ത് ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ നി​ല​നി​ല്‍​ക്കെ 500 പേ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ത്തു​ന്ന​തി​നെ​തി​രെ തൃ​ശൂ​ര്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചി​കി​ത്സാ നീ​തി എ​ന്ന സം​ഘ​ട​ന​യാ​ണു കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്.

ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച്‌ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​ട്ടി​ക്കും നി​ര്‍​ദ്ദേ​ശം ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം.

Related News