Loading ...

Home International

ലോകത്തിന്‍റെ മൊത്തം പ്ലാസ്റ്റിക്​ ​മാലിന്യങ്ങളില്‍ 55 ശതമാനവും 20 കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്നത്​

ലണ്ടന്‍: പരിസ്​ഥിതി നാശവും കാലാവസ്​ഥ വ്യതിയാനവും ലോകത്തിന്‍റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട്​ ഏറെയായി. ഇവക്ക്​ സഹായകമായി കടലിലും കരയിലും മനുഷ്യനെ ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തുന്ന ഒന്നാണ്​ പ്ലാസ്റ്റിക്​ മാലിന്യങ്ങള്‍. കൊറോണക്കാലത്തെ മാസ്​ക്കുകള്‍ മുതല്‍ പ്ലാസ്റ്റിക്​ ബാഗുകളും കുപ്പികളും വരെ പലതുണ്ട്​ ഉപയോഗിച്ച്‌​ വലിച്ചെറിയുന്നതായി. കടലില്‍ പലയിടത്തും ഇവ അടിഞ്ഞുകൂടി കടല്‍ജീവികള്‍ക്കും മത്സ്യങ്ങള്‍ക്കും കനത്ത ഭീഷണി സൃഷ്​ടിക്കുന്നു. 2019ല്‍ മാത്രം കടലിലും കരയിലുമായി ലോകം തള്ളിയത്​ 13 കോടി മെട്രിക്​ ടണ്‍ മാലിന്യങ്ങളാണ്​- ഒറ്റത്തവണ ഉപയോഗിച്ച്‌​ വലിച്ചെറിയുന്ന പ്ലാസ്റ്റിക്​ ഉല്‍പന്നങ്ങള്‍.

ആഗോള വ്യാപകമായി ഉല്‍പാദിപ്പിക്കപ്പെടുന്ന മൊത്തം പ്ലാസ്റ്റിക്​ മാലിന്യങ്ങളില്‍ 55 ശതമാനവും 20 കലവോ നികളുടെതെന്ന്​ കണക്കുകള്‍.
അമേരിക്കന്‍ എണ്ണഭീമന്‍ എക്​സോണ്‍ മൊബീലാണ്​ ഒറ്റത്തവണ ഉപയോഗിച്ച്‌​ വലിച്ചെറിയുന്ന പ്ലാസ്റ്റിക്​ മാലിന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്നവരില്‍ ഒന്നാമതെന്ന്​ ലണ്ടന്‍ സ്​കൂള്‍ ഓഫ്​ എക്കണോമിക്​സും വുഡ്​ മക്കിന്‍സിയും തയാറാക്കിയ റിപ്പോര്‍ട്ട്​ പറയുന്നു.

യു.എസ്​ ആസ്​ഥാനമായ കെമിക്കല്‍സ്​ ഭീമന്‍ 'ഡോ' 55 ലക്ഷം ടണ്‍ പ്ലാസ്റ്റിക്​ മാലിന്യം ഉല്‍പാദിപ്പിച്ചപ്പോള്‍ തൊട്ടടുത്തുള്ള ചൈനയുടെ സിനോപെക്​ 53 ലക്ഷം ടണ്ണുമായി തൊട്ടുപിറകിലുണ്ട്​.

ആദ്യ 11 കമ്ബനികളില്‍ നാലെണ്ണം ഏഷ്യയിലാണ്​. മൂന്നെണ്ണം വടക്കേ അമേരിക്കയിലും ഒന്ന്​ ലാറ്റിന്‍ അമേരിക്കയിലുമാണ്​. ഒന്ന്​ പശ്​ചിമേഷ്യയിലും. ലോകത്തെ മുന്‍നിര ബാങ്കിങ്​ സ്​ഥാപനങ്ങളുടെ സഹായത്തോടെയാണ്​ ഈ പ്ലാസ്റ്റിക്​ ഉല്‍പാദനം.

ഫോസില്‍ ഇന്ധനമാണ്​ ഒറ്റത്തവണ ഉപയോഗിച്ച്‌​ വലിച്ചെറിയുന്ന പ്ലാസ്റ്റിക്​ ഉല്‍പന്നങ്ങളുടെ നിര്‍മാണത്തില്‍ പ്രധാനമായും ഉപയോഗിക്കുന്നത്​. പുനരുല്‍പാദനത്തിന്​ ഒട്ടും വഴങ്ങില്ലെന്ന സവിശേഷതയും ഇവക്കുണ്ട്​. ആഗോളവ്യാപകമായി ഇത്തരം പ്ലാസ്റ്റിക്കിന്‍റെ 10-15 ശതമാനം മാത്രമാണ്​ പുനരുല്‍പാദിപ്പിക്കുന്നത്​.

വൈദ്യുതിയിലോടുന്ന വാഹനങ്ങള്‍ പതിയെ നിരത്തു കീഴടക്കി തുടങ്ങിയതോടെ പെട്രോള്‍, ഡീസല്‍ ഉല്‍പാദനം കുറച്ച്‌​ പ്ലാസ്റ്റിക്​ ഉല്‍പാദനത്തിലേക്ക്​ കമ്ബനികള്‍ തിരിയുന്നതാണ്​ ഭീഷണി ഇരട്ടിയാക്കുന്നത്​.

അടുത്ത അഞ്ചു വര്‍ഷത്തിനിടെ പ്ലാസ്റ്റിക്​ ഉല്‍പാദനത്തിനുള്ള പോളിമര്‍ ഉല്‍പാദനം 30 ശതമാനം വര്‍ധിക്കുമെന്നാണ്​ കണക്കുകൂട്ടല്‍.

Related News