Loading ...

Home Kerala

ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

തൃശൂര്‍: ചിമ്മിനി ഡാമിന്റെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുക്കുന്നതിനാല്‍ ഷട്ടറുകള്‍ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതല വഹിക്കുന്ന കലക്ടര്‍ എസ്. ഷാനവാസ് ഉത്തരവിറക്കി. നാളെ പകല്‍ 11 ന് ശേഷമാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത്.ഇന്നലെ ഡാമിലെ ജലവിതാനം 60.2 മീറ്റര്‍ എത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. 60.31 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി.ഡാമില്‍ നിന്നും അധികജലം പുറത്തേക്ക് ഒഴുകുന്നതിനാല്‍ കുറുമാലിപ്പുഴയിലെയും കരുവന്നൂര്‍ പുഴയിലെയും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.പുഴയില്‍ ഇറങ്ങുന്നതിനും മത്സ്യബന്ധനം നടത്തുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related News