Loading ...

Home National

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തില്‍ ഡോക്ടര്‍മാരുടെ മരണനിരക്ക് കൂടുന്നതായി ഐ.എം.എ

കോവിഡ് രണ്ടാം തരംഗത്തില്‍ ഡോക്ടര്‍മാരുടെ മരണനിരക്ക് കൂടുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. രണ്ടാം തരംഗ കോവിഡ് വ്യാപനത്തിനിടെ ചെറിയ സമയത്തിനുള്ളില്‍ തന്നെ 269 ഡോക്ടര്‍മാര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. ബിഹാറില്‍ 86 പേരും ഉത്തര്‍പ്രദേശില്‍ 34 ഡോക്ടര്‍മാരും കോവിഡ് ബാധിച്ച്‌ മരിച്ചതായും ഐ.à´Žà´‚.à´Ž വ്യക്തമാക്കി.കഴിഞ്ഞ വര്‍ഷം കൊവിഡ് ബാധിച്ച്‌ 736 ഡോക്ടര്‍മാരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ച്‌ മരിച്ച ഡോക്ടര്‍മാരുടെ ആകെയെണ്ണം ആയിരം കവിഞ്ഞു. ഇന്ത്യയില്‍ വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചിട്ട് അഞ്ച് മാസം പിന്നിടുമ്ബോഴും രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരില്‍ 66 ശതമാനം പേര്‍ക്ക് മാത്രമാണ് വാക്‌സിനേഷന്‍ ലഭ്യമായിട്ടുള്ളൂവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു. à´…തില്‍ തന്നെ അഞ്ച് ശതമാനത്തില്‍ താഴെയാണ് ഡോക്ടര്‍മാര്‍ക്ക് വാക്സിന്‍ ലഭ്യമായതിന്റെ നിരക്ക്.

Related News