Loading ...

Home USA

പലസ്തീന്‍- ഇസ്രയേല്‍ യുദ്ധം ; സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ അമേരിക്ക

ഗാസ: ഇസ്രയേല്‍ പലസ്തീന്‍ സങ്കര്‍ഷങ്ങള്‍ തുടരുമ്ബോള്‍ സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ അമേരിക്ക. ഇസ്രായേല്‍ അക്രമം അവസാനിപ്പിച്ച്‌ നയതന്ത്ര പരിഹാരം തേടണമെന്ന് ആവശ്യപ്പെടുന്ന ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയുടെ പ്രമേയത്തിന് തടയിട്ടതിനു പിന്നാലെയാണ് അമേരിക്ക സമാധാന ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടി രംഗത്തെത്തുന്നത്.എട്ടു ദിവസം നീണ്ട ഇസ്രായേലി ആക്രമണങ്ങളില്‍ 62 കുട്ടികളും 38 സ്ത്രീകളും അടക്കം 212 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 1500 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഗാസയിലെ ആരോഗ്യ വിഭാഗം അറിയിച്ചു. ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണങ്ങളില്‍ രണ്ട് കുട്ടികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 300 പേര്‍ക്ക് പരിക്കേറ്റതായും ഐ à´¡à´¿ എഫ് വൃത്തങ്ങള്‍ അറിയിച്ചു. ഗാസയില്‍ നൂറു കണക്കിന് വീടുകളും കെട്ടിടങ്ങളും അഭയാര്‍ത്ഥി ക്യാമ്ബു പോലും ആക്രമിക്കപ്പെട്ടതായും തകര്‍ക്കപ്പെട്ടതായും ഹമാസ് വൃത്തങ്ങള്‍ പറയുന്നു. എല്ലാ ശക്തിയും ഉപയോഗിച്ച്‌ ആക്രമണം തുടരുമെന്ന് പ്രഖ്യാപിച്ച ഇസ്രായേല്‍ ഇന്നും ഗാസയില്‍ നിരവധി റോക്കറ്റ് ആക്രമണങ്ങള്‍ നടത്തി. ഗാസയില്‍നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണങ്ങള്‍ നടന്നതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.അക്രമം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന യു എന്‍ പ്രമേയത്തിന് അമേരിക്ക തടയിട്ടിരുന്നു. യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ കഴിഞ്ഞ ദിവസത്തെ ഇസ്രായേല്‍ അനുകൂല പ്രസ്താവനക്ക് പിന്നാലെയാണ്, യു എന്‍ ശ്രമം അമേരിക്ക തടസ്സപ്പെടുത്തിയത്. അതേ സമയത്തു തന്നെയാണ് വൈറ്റ് ഹൗസ് ജോ ബൈഡന്റെ പുതിയ പ്രസ്താവന പുറത്തുവിട്ടത്. ഇസ്രായേല്‍ പ്രധാനമന്ത്രിയെ ബൈഡന്‍ ഫോണില്‍ വിളിച്ച്‌ സംസാരിച്ച കാര്യമാണ് പ്രസ്താവനയില്‍ പറയുന്നത്.''ഗാസയിലെ ഹമാസിനും മറ്റ് ഭീകരവാദ സംഘങ്ങള്‍ക്കുമെതിരെ ഇസ്രായേല്‍ നടത്തുന്ന സൈനികനടപടിയുടെ പുരോഗതി ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. നിരപരാധികളായ സിവിലിയന്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്താന്‍ ബൈഡന്‍ ഇസ്രായേലിനെ പ്രേരിപ്പിച്ചു. ഈജിപ്ത് അടക്കമുള്ള പങ്കാളികളുമായി ചേര്‍ന്ന് പ്രശ്നങ്ങള്‍ക്ക് വിരാമം കാണാനുള്ള യു എസ് ശ്രമങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്ത ബൈഡന്‍ വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ക്ക് പിന്തുണ അറിയിച്ചു.'' -ഇതാണ് വൈറ്റ് ഹൗസ് പുറപ്പെടുവിച്ച പ്രസ്താവന.

Related News