Loading ...

Home health

ഗര്‍ഭിണികള്‍ സൂക്ഷിക്കുക; കോവിഡ് രണ്ടാം തരംഗത്തില്‍ മാതൃമരണവും സിസേറിയനും വര്‍ധിച്ചതായി ആരോഗ്യ വിദഗ്ധര്‍

കോഴിക്കോട്: രണ്ടാം തരംഗത്തില്‍ കോവിഡ് ബാധിച്ച സ്ത്രീകള്‍ക്കിടയില്‍ മാതൃമരണവും സിസേറിയനും വര്‍ധിച്ചതായി ആരോഗ്യരംഗത്തെ വിദഗ്ധര്‍. കോവിഡ് ആദ്യ തരംഗത്തില്‍ സംസ്ഥാനത്താകെ ഏഴു മാതൃമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, രണ്ടാം തരംഗത്തില്‍ അഞ്ച് മാസത്തിനിടെ 16 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗം ഡോ. ​​എസ്. അജിത് പറഞ്ഞു.കോവിഡ് ബാധിച്ച ഗര്‍ഭിണികളില്‍ മൂന്ന് ഗ്രൂപ്പുകള്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള വിഭാഗത്തിലാണ്. പ്രമേഹം / രക്താതിമര്‍ദ്ദം ഉള്ളവര്‍, 35 വയസിന് മുകളിലുള്ളവര്‍, അമിതവണ്ണം ഉള്ളവര്‍ എന്നിവര്‍ à´ˆ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നതായി കേരള ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി പ്രസിഡന്‍റ് കൂടിയായ ഡോ. à´…ജിത്ത് ചൂണ്ടിക്കാട്ടുന്നു.കോവിഡ് രണ്ടാം തരംഗത്തില്‍ സീസേറിയന്‍ പ്രസവങ്ങളും ഗര്‍ഭപാത്രത്തിലുള്ള മരണങ്ങളും നടക്കുന്നതായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണിറ്റി ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് (ഐ.à´Žà´‚.സി.എച്ച്‌) സൂപ്രണ്ട് ഡോ. സി. ശ്രീകുമാര്‍ പറയുന്നു. ജനുവരി മുതല്‍ മേയ് 12 വരെ കാലയളവില്‍ കോവിഡ് ഐസ്വലേഷന്‍ വാര്‍ഡില്‍ 231 പ്രസവങ്ങളാണ് നടന്നത്. ഇതില്‍ 94 എണ്ണം സാധാരണ പ്രസവമായിരുന്നു. കോവിഡ് ആദ്യ തരംഗത്തിലെ അവസ്ഥ ഇതായിരുന്നില്ലെന്നും ഡോ. ശ്രീകുമാര്‍ ചൂണ്ടിക്കാട്ടുന്നു.à´ˆ കാലയളവില്‍ ഏഴ് ഗര്‍ഭപാത്രത്തിലുള്ള മരണങ്ങളും കോവിഡ് പോസിറ്റീവായ ഗര്‍ഭിണിയുടെ അലസിപ്പിക്കലും നടന്നു. കോവിഡ് പോസിറ്റീവായ ഗര്‍ഭിണികളില്‍ കൂടുതല്‍ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഡോ. ശ്രീകുമാര്‍ പറയുന്നു.കോവിഡ് ബാധിച്ചവരില്‍ സിസേറിയന്‍ പ്രസവം വര്‍ധിക്കുന്നത് ആഗോള പ്രവണതയാണെന്ന് ഡോ. അജിത്ത് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ സാധാരണയായി സിസേറിയന്‍ പ്രസവം തെരഞ്ഞെടുക്കുന്നത് അവസാന നിമിഷം മാത്രമാണ്. കോവിഡ് പോസിറ്റീവായ രോഗികളുടെ കാര്യത്തില്‍ അത്രത്തോളം കാത്തിരിക്കാനാവില്ലെന്നും ഡോ. അജിത്ത് വ്യക്തമാക്കി.രണ്ടാംതരംഗ കാലത്ത് ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ പരിചരണവും ശ്രദ്ധയും നല്‍കണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെടുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Related News