Loading ...

Home International

അഫ്ഗാന്‍ മസ്ജിദിലെ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

കാബൂള്‍ : പ്രാര്‍ത്ഥനയ്ക്കിടെ മസ്ജിദില്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. പ്രസ്താവനയിലൂടെയാണ് ആക്രമിച്ചത് തങ്ങളാണെന്ന് ഭീകര സംഘടന അറിയിച്ചത്. വെള്ളിയാഴ്ച ഉണ്ടായ ആക്രമണത്തില്‍ ഇമാം മുഹമ്മദ് നൗമാന്‍ ഉള്‍പ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്.ഇമാമിനോടുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു. ജീഹാദികള്‍ക്കെതിരെ പോരാടാന്‍ ഇമാമം ആഹ്വാനം ചെയ്തിരുന്നു. ഇതാണ് ആക്രമണത്തിന് കാരണം. ഭീകരാക്രമണം ലക്ഷ്യമിട്ട് മസ്ജിദിനകത്ത് നേരത്തെ സ്‌ഫോടക വസ്തു സ്ഥാപിച്ചിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം അധികൃതര്‍ പ്രസ്താവന പരിശോധിച്ചുവരികയാണ്.കാബൂളിലെ ഷകര്‍ ദരാഹ് മസ്ജിദിലാണ് ഭീകരാക്രമണം ഉണ്ടായത്. സംഭവത്തില്‍ 15 പേര്‍ക്കാണ് പരിക്കേറ്റത്. താലിബാനാണ് ആക്രമണത്തില്‍ പിന്നില്‍ എന്നായിരുന്നു നിഗമനം.

Related News