Loading ...

Home Europe

ലൂട്ടന്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ കൂട്ടത്തല്ല്;17 പേര്‍ അറസ്റ്റില്‍

ലണ്ടന്‍ : ലൂട്ടന്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ തമ്മില്‍ പൊരിഞ്ഞ അടി. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിന് മുന്‍പിലാണ് സംഘര്‍ഷം ഉണ്ടായത്. സംഭവത്തില്‍ 17 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.സംഘം ചേര്‍ന്നാണ് യാത്രക്കാര്‍ പരസ്പരം ആക്രമിച്ചത്. പെട്ടികളും, ബാഗുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ചിലര്‍ കാലില്‍ ധരിച്ചിരുന്ന ഷൂസ് ഉപയോഗിച്ചും ആക്രമിച്ചു. സംഘര്‍ഷത്തിനിടെ യാത്രക്കാരില്‍ ചിലര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. അതേസമയം എന്താണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമല്ല. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.മെയ് 14 നായിരുന്നു സംഭവം എന്നാണ് പോലീസ് അറിയിക്കുന്നത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോഴും ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Related News