Loading ...

Home Kerala

വില്‍പന ഇടിഞ്ഞു; മില്‍മ ഉച്ചക്കു​ ശേഷം പാല്‍ സംഭരണം നിര്‍ത്തി

പാലക്കാട്: ലോക്​ഡൗണില്‍ വില്‍പന കുറഞ്ഞതിനാല്‍ മില്‍മ മലബാര്‍ മേഖല യൂനിയന്‍ ചൊവ്വാഴ്ച മുതല്‍ കര്‍ഷകരില്‍നിന്ന്​ പാല്‍ ശേഖരിക്കുന്നതിന്​ നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചക്കു​ ശേഷം പാല്‍ സംഭരിക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്താന്‍ ക്ഷീരസംഘങ്ങള്‍ക്ക് മില്‍മ നിര്‍ദേശം നല്‍കി. രാവിലെ േശഖരിക്കുന്ന പാലി​െന്‍റ അളവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
മേയ് ഒന്ന് മുതല്‍ 10 വരെ മില്‍മയിലേക്ക് അയച്ച ശരാശരി പ്രതിദിന പാലളവി​െന്‍റ 60 ശതമാനത്തില്‍ കൂടുതലാവാന്‍ പാടില്ലെന്നും നിര്‍ദേശം നല്‍കി. 60 ശതമാനത്തില്‍ കൂടുതലായി മില്‍മയിലേക്ക് അയക്കുന്ന പാലിന് വില നല്‍കില്ലെന്നും സംഘങ്ങള്‍ക്ക് അയച്ച കത്തില്‍ മില്‍മ മലബാര്‍ മേഖല യൂനിയന്‍ പറയുന്നു. à´®àµ‡à´¯àµ എട്ട് മുതല്‍ ആരംഭിച്ച ലോക്ഡൗണ്‍ നി‍യന്ത്രണങ്ങളെ തുടര്‍ന്ന് പാലി​െന്‍റയും ഉല്‍പന്നങ്ങളുടെയും വിപണനം നന്നേ കുറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. സംഭരണം എട്ട് ലക്ഷം ലിറ്ററും വിപണനം നാല് ലക്ഷം ലിറ്ററുമാണ്.ബാക്കിയാവുന്ന പാല്‍ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ വിവിധ പാല്‍പൊടി ഫാക്ടറികളിലേക്ക്​ അയച്ചാണ് പൊടിയാക്കിയിരുന്നത്​. ലോക്ഡൗണിനെ തുടര്‍ന്ന്​ ഫാക്ടറികളില്‍ എത്തുന്ന പാലി​െന്‍റ അളവ്​ വര്‍ധിച്ചതിനാല്‍ മില്‍മ നല്‍കുന്ന മുഴുവന്‍ പാലും പൊടിയാക്കി മാറ്റാന്‍ ഫാക്​ടറികള്‍ തയാറല്ല. ഇതുമൂലമാണ്​ സംഭരണത്തിന്​ നിയന്ത്രണം കൊണ്ടുവരുന്നതെന്ന്​ മില്‍മ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണിലും പാല്‍ സംഭരണത്തില്‍ മില്‍മ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാ‍ട് ജില്ലകളിലെ 1122 സംഘങ്ങളാണ് മലബാര്‍ മേഖല യൂനിയന്​ കീഴിലുള്ളത്​. പാലക്കാട് ജില്ലയില്‍നിന്നാണ് മില്‍മ ഏറ്റവുമധികം പാല്‍ സംഭരിക്കുന്നത്.

Related News