Loading ...

Home International

അക്രമം തുടങ്ങിവച്ചത് ഹമാസ്, ഗാസക്ക് നേരെയുള്ള ആക്രമണം തുടരുമെന്നും​ ഇസ്രായേല്‍ പ്രധാനമന്ത്രി

ടെല്‍ അവീവ്: ഗാസക്ക് നേരെ നടത്തുന്ന ആക്രമണം ഇനിയും ശക്​തമായി തുടരുമെന്ന് ഇസ്രായേല്‍​ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസാണ്​ ആക്രമണങ്ങള്‍ തുടങ്ങി വച്ചതെന്നും, അതിനാല്‍ തന്നെ ഏതറ്റം വരെയും അക്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്​ച യു.എസ്​ പ്രസിഡന്‍റ് ജോ ബൈഡനുമായി ടെലിഫോണില്‍ നടത്തിയ സംഭാഷണത്തിനു ശേഷമാണ്​ ആക്രമണം കനപ്പിക്കുമെന്നും ഉടനൊന്നും അവസാനിപ്പിക്കില്ലെന്നും നെതന്യാഹു പ്രഖ്യാപിച്ചത്​. അതേസമയം, ഗാസക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 150 കടന്നതായാണ് റിപ്പോര്‍ട്ട്.

Related News