Loading ...

Home International

കുട്ടികള്‍ക്കായി മാറ്റി വച്ച ​വാക്​സിന്‍ ദരിദ്ര രാജ്യങ്ങള്‍ക്ക്​ നല്‍കണമെന്ന്​ ലോകാരോഗ്യ സംഘടന

ജനീവ: കുട്ടികള്‍ക്ക്​ വാക്​സിന്‍ നല്‍കുന്നത്​ തല്‍ക്കാലത്തേക്ക്​ മാറ്റിവെക്കണമെന്ന്​ വികസിത രാജ്യങ്ങളോടാവശ്യപ്പെട്ട് ലോകാരോഗ്യസംഘടന. കുട്ടികള്‍ക്ക്​ നല്‍കാനായി മാറ്റിവെച്ച വാക്​സിന്‍ ദരിദ്ര രാജ്യങ്ങള്‍ക്ക്​ കൈമാറണമെന്നും ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു. ജനീവയില്‍ നടന്ന വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ്​ അദാനോം ഗെബ്രിയേസസാണ്​ ഇക്കാര്യം ആവശ്യപ്പെട്ടത്​.വാക്സിനേഷന്‍ നടത്തിയ à´šà´¿à´² വികസിത രാജ്യങ്ങള്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വാക്​സിന്‍ നല്‍കാനുള്ള ഒരുക്കത്തിലാണ്​. എന്നാല്‍, à´ˆ തീരുമാനം പുനഃപരിശോധിക്കണം. വാക്​സിന്‍ വരുമാനം കുറഞ്ഞ രാജ്യങ്ങള്‍ക്ക്​ നല്‍കാന്‍ വികസിത രാജ്യങ്ങള്‍ തയാറാവണം. à´µà´°àµà´®à´¾à´¨à´‚ കുറവുള്ള രാജ്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്​ പോലും വാക്​സിന്‍ ലഭ്യമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു.നേരത്തെ ​ 12 മുതല്‍ 15 വയസ്​ വരെ പ്രായമുള്ളവര്‍ക്ക്​ വാക്​സിന്‍ നല്‍കുമെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡന്‍ പറഞ്ഞിരുന്നു. കുട്ടികള്‍ക്ക്​ വാക്​സിന്‍ നല്‍കാന്‍ കാനഡ നിര്‍മാതാക്കളായ ഫൈസറിന്​ അനുമതി നല്‍കുകയും ചെയ്​തിരുന്നു. 12 വയസിന്​ മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക്​ വാക്​സിന്‍ നല്‍കാനാണ് യുഎസ് ​ അനുമതി നല്‍കിയത് .

Related News