Loading ...

Home Europe

ജര്‍മന്‍ ഫെഡറല്‍ സര്‍ക്കാര്‍ പ്രവേശന നിയന്ത്രണം വീണ്ടും പുതുക്കി

ബെര്‍ലിന്‍: ജര്‍മന്‍ ഫെഡറല്‍ സര്‍ക്കാര്‍ പ്രവേശന നിയന്ത്രണം വീണ്ടും പുതുക്കി. ഇതനുസരിച്ച്‌ വാക്സിനേഷന്‍ എടുത്തവര്‍ക്കും കൊറോണ വന്നു സുഖപ്പെട്ട് ആരോഗ്യം പൂര്‍വ്വസ്ഥിതിയില്‍ ആയവരും നെഗറ്റീവ് പരിശോധന നടത്തിയ ആളുകള്‍ക്കും ജര്‍മ്മനിയില്‍ പ്രവേശിക്കാന്‍ പ്രത്യേക അനുമതി ആവശ്യമില്ല. മാത്രവുമല്ല ഇവര്‍ക്ക് ക്വാറന്‍റൈ സൗകര്യം ആവശ്യമില്ല.

എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗീകരിച്ച വാക്സിന്‍ വാക്സിനേഷന്‍ ലഭിച്ചവരെ മാത്രമേ വാക്സിനേഷന്‍ എടുത്തവരായി പരിഗണിക്കുകയുള്ളൂ. അതായത് ഇയുവിന്റെ അംഗീകാരമുള്ള നിലവില്‍ ഫൈസര്‍ബയോടെക്, മോഡേണ, അസ്ട്രസെനെക്ക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ കമ്ബനികളുടെ വാക്സിനുകള്‍ എടുത്തവര്‍ക്കാണ് à´ˆ പരിഗണന ലഭിക്കുക. à´Žà´¨àµà´¨à´¾à´²àµâ€ ഇന്ത്യപോലുള്ള ഉയര്‍ന്ന അപകടസാധ്യതയുള്ള അല്ലെങ്കില്‍ മ്യൂട്ടേഷന്‍ ഏരിയയില്‍ നിന്നുള്ള യാത്രക്കാര്‍ ഉറപ്പായും ക്വാറന്‍റൈനില്‍ പോകണം.

കാബിനറ്റിന്‍റെ പുതിയ എന്‍ട്രി റെഗുലേഷന്‍ തീരുമാനങ്ങള്‍ വളരെ ഷോര്‍ട്ടായി ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ ട്വീറ്റ് ചെയ്യുകയാണുണ്ടായത്. സുഖകരവും പ്രതിരോധ കുത്തിവയ്പുള്ളതുമായ ആളുകള്‍ക്കായി പ്രത്യേക നിയന്ത്രണ ഇളവുകള്‍ ഏര്‍പ്പെടുത്തുന്നു എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. വാക്സിനേഷന്‍ എടുത്തിട്ടില്ലാത്തവര്‍ക്ക് പോലും ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജര്‍മനിയിലേയ്ക്ക് പ്രവേശിക്കുമ്ബോള്‍ സ്വയം ക്വാറന്‍റൈനൊപ്പം നെഗറ്റീവ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റും കരുതണം. കുട്ടികളോടൊപ്പം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ വാക്സിനേഷന്‍ എടുത്ത മാതാപിതാക്കള്‍ക്ക് ഇത് ഒരു പരിഹാരമാണ്.

ഏപ്രില്‍ 26 മുതല്‍ ഇന്ത്യക്കാര്‍ക്ക് ജര്‍മനിയിലേയ്ക്കുള്ള യാത്രാ വിലക്കിന്‍റെ സാഹചര്യത്തില്‍ ആര്‍ക്കൊക്കെ വരാന്‍ സാധിയ്ക്കും ? ഗതാഗത നിരോധനം, വൈറസ് വേരിയന്‍റ് ഏരിയകളില്‍ നിന്നുള്ള പ്രവേശന നിയന്ത്രണങ്ങള്‍ എന്നിവയിലെ അപവാദങ്ങള്‍ എന്തൊക്കെയാണ് ?

ജര്‍മ്മന്‍ പൗരന്മാരും ജര്‍മ്മന്‍ പൗരന്മാരുടെ കുടുംബത്തിലെ അംഗങ്ങള്‍, റജിസ്റ്റര്‍ ചെയ്ത പങ്കാളികള്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മാതാപിതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടും.

Related News