Loading ...

Home USA

പശ്ചിമേഷ്യ സംഘര്‍ഷം: ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഇടതു -വലതു ചേരിതിരിവ്

വാഷിംഗ്ടണ്‍ ഡിസി:യുഎസ് സെനറ്റിലും യുഎസ് കോണ്‍ഗ്രസിലും ഭൂരിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഇസ്രയേല്‍ -പാലസ്‌തീന്‍ സംഘര്‍ഷത്തില്‍ പ്രകടമായ ചേരിതിരിവ്.

ബൈഡന്‍, നാന്‍സി പെലോസി ഉള്‍പ്പെടെയുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ തല മുതിര്‍ന്ന നേതാക്കള്‍ .ഹമാസിനെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ ന്യായീകരിച്ചപ്പോള്‍, ബെര്‍ണീ സാന്ഡേഴ്സ് ,അലക്സാണ്ട്രിയ ഒക്കെഷ്യ തുടങ്ങിയ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഇടതുപക്ഷ ചിന്താഗതിക്കാര്‍ ഈ സംഘര്‍ഷത്തെ "ഇസ്രയേല്‍ ടെറോറിസം" എന്നാണ് വിശേഷിപ്പിച്ചത്.

യുഎസ് കോണ്‍ഗ്രസ് പ്രതിനിധി ഇല്‍മന്‍ ഒമര്‍ ഗാസയിലെ സാധാരണക്കാര്‍ക്ക് എതിരെ ഇസ്രയേല്‍ നടത്തുന്ന ബോംബാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. à´…മേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ടെറോറിസ്റ്റ് സംഘടനകളുമായി അമേരിക്കയ്ക്കു അടിസ്ഥാന വിയോജിപ്പ് ഉണ്ടെന്നും ഹമാസ് തുടര്‍ച്ചയായി നടത്തുന്ന റോക്കറ്റ് ആക്രമണത്തെ പ്രതിരോധിക്കുന്നതിന് മാത്രമാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്നും അത് അവരുടെ അവകാശം ആണെന്നും ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി .

എന്നാല്‍ കുറേക്കൂടെ ശക്തമായ ഭാഷയിലാണ് ഹൗസ് സ്പീക്കര്‍ പ്രതികരിച്ചത് ഹമാസിന്‍റെ അതിക്രമങ്ങകള്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്നത് സ്വയ പ്രതിരോധമാണെന്നാണ് പെലോസി അഭിപ്രായപ്പെട്ടത്. ഹമാസ് ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുക വഴി നിരവധി സാധാരണക്കാരായ ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്നുവെന്നും പെലോസി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Related News