Loading ...

Home Kerala

രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ വെര്‍ച്വലായി നടത്തണം ; ഐ എം എ

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞക്ക് ഒരുങ്ങുന്നതിനിടെ ചടങ്ങുകള്‍ വെര്‍ച്വലായി നടത്തണമെന്ന ആവശ്യവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആള്‍ക്കൂട്ടമില്ലാതെ വിര്‍ച്വല്‍ പ്ലാറ്റ് ഫോമിലേക്ക് മാറ്റുന്നത് പ്രതിരോധത്തിന്റെ വലിയൊരു സന്ദേശം കൂടി ജനങ്ങള്‍ക്ക് നല്‍കുമെന്ന് കരുതുന്നതായും ഐഎംഎ പത്രക്കുറിപ്പില്‍ പറഞ്ഞു.കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തിലാണ് ഐഎംഎയുടെ അഭ്യര്‍ത്ഥന. ലോക് ഡൗണ്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടാന്‍ തീരുമാനിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. ലോക് ഡൗണിന്റെ ഫലപ്രദമായ വിന്യാസവും കോവിഡ് വാക്സിനും സോഷ്യല്‍ വാക്സിനും മാത്രമാണ് കോവിഡിനെ അതിജീവിക്കുവാന്‍ നമുക്ക് മുന്നിലുള്ള ശാസ്ത്രീയ മാര്‍ഗങ്ങളെന്നും ഐഎംഎ പ്രസ്താവനയില്‍ വ്യക്തമാക്കി.20ാം തിയതി സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കാനാണ് നിലവിലെ തീരുമാനം. കൊവിഡ് വ്യാപനവും മഴയും ശക്തമായാല്‍ ഇക്കാര്യത്തില്‍ മാറ്റങ്ങളുണ്ടായേക്കാം. 18ന് തന്നെ മന്ത്രിമാരുടേയും വകുപ്പുകളുടേയും കാര്യത്തില്‍ ധാരണയാക്കാനാണ് ഇപ്പോള്‍ മുന്നണിയ്ക്കുള്ളില്‍ നീക്കം നടക്കുന്നത്. സിപിഐക്ക് ഇത്തവണ അഞ്ച് നാല് മന്ത്രി സ്ഥാനങ്ങള്‍ നല്‍കും. ഡപ്യൂട്ടി സ്പീക്കര്‍ പദവും സിപിഐക്ക് തന്നെയായിരിക്കും. നേരത്തെ കേരളാ കോണ്‍ഗ്രസിന് മന്ത്രി സ്ഥാനം വിട്ടുനല്‍കില്ലെന്ന് സിപിഐ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അതേസമയം ചീഫ് വിപ്പ് പദവി വിട്ടു നല്‍കാമെന്ന് സിപിഐ അറിയിച്ചിയിട്ടുണ്ട്.വലിയ ജനപിന്തുണ നേടി വീണ്ടും അധികാരത്തില്‍ വരുന്ന സര്‍ക്കാരിനെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുകയും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സാമൂഹിക അകലം പാലിക്കാതെയും മാസ്‌കുകള്‍ കൃത്യമായി ഉപയോഗിക്കാതെയുമൊക്കെ പ്രചാരണങ്ങളില്‍ ഏര്‍പ്പെട്ടതാണ് കോവിഡ് രണ്ടാം തരംഗത്തിന്റെ പല കാരണങ്ങളിലൊന്ന് എന്ന് വ്യാപകമായി കേരളം ചര്‍ച്ചചെയ്തതാണെന്നും ഐഎംഎ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Related News