Loading ...

Home International

വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടിട്ടും ഓലിയെ നേപ്പാള്‍ പ്രധാനമന്ത്രിയായി നിയമിച്ച്‌​ പ്രസിഡന്‍റ്​

കാഠ്​മണ്ഡു: പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്​ പാര്‍ലമെന്‍റിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവെന്ന നിലയില്‍ കെ.പി. ശര്‍മ്മ ഓലിയെ വീണ്ടും ​പ്രധാനമന്ത്രിയായി നിയമിച്ചു. തിങ്കളാഴ്​ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ സി.പി.എന്‍ - യു.എം.എല്‍ ചെയര്‍മാനായ ഓലി പരാജയപ്പെട്ടെങ്കിലും വ്യാഴാഴ്​ച പ്രസിഡന്‍റ്​ വിദ്യാദേവി ഭണ്ഡാരി വീണ്ടും പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു. 93 വോട്ടുകളായിരുന്നു വിശ്വാസ വോട്ടെടുപ്പില്‍ ഓലിക്ക്​ നേടാനായത്​. സി.പി.എന്‍ മാവോയിസ്റ്റ് സെന്‍റര്‍ സര്‍ക്കാറിന്​ പിന്തുണ പിന്‍വലിച്ചതോടെയാണ്​ വി​ശ്വാസ വോ​ട്ടെടുപ്പ്​ വേണ്ടിവന്നത്​.

നേപ്പാള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 78 (3) അനുസരിച്ച്‌ ജനപ്രതിനിധിസഭയിലെ ഏറ്റവും വലിയ രാഷ്​ട്രീയ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ ഒാലിയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചതായി പ്രസിഡന്‍റിന്റെ ഓഫിസ് പത്രക്കുറിപ്പില്‍ അറിയിച്ചു. വെള്ളിയാഴ്ച ശീതാല്‍ നിവാസില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്‍റ്​ ഭണ്ഡാരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

തിങ്കളാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പില്‍ പ്രധാനമന്ത്രി ഒാലി പരാജയപ്പെട്ടതിനെ തുടര്‍ന്ന്​ വ്യാഴാഴ്ച രാത്രി ഒമ്ബതിന്​ മുമ്ബ്​ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളോട് പ്രസിഡന്‍റ്​ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന്​ സാധ്യമാകാതെ വന്നതോടെയാണ്​ ഒാലിയും വീണ്ടും​ പ്രധാനമന്ത്രിയാക്കിയത്​.

ഇദ്ദേഹത്തിന്​ 30 ദിവസത്തിനകം സഭയില്‍ ഭൂരിപക്ഷം ​തെളിയിക്കേണ്ടി വരും. പരാജയപ്പെട്ടാല്‍ ആര്‍ട്ടിക്കിള്‍ 76 (5) പ്രകാരം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം ആരംഭിക്കും. ഇതും സാധിച്ചില്ലെങ്കില്‍ രാജ്യം വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കും.

പ്രതിപക്ഷത്തുള്ള നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്‍റ്​ ഷേര്‍ ബഹാദൂര്‍ ദെഉബക്ക്​ സി.പി.എന്‍ മാവോയിസ്റ്റ് സെന്‍റര്‍ ചെയര്‍മാന്‍ പുശ്പകമല് ദഹല് പ്രചണ്ഡ'യില്‍നിന്ന് പിന്തുണ ലഭിച്ചെങ്കിലും ജനതാ സമാജ്​ദി പാര്‍ട്ടിയുടെ പിന്തുണ ലഭിക്കാത്തത്​​ തിരിച്ചടിയായി​. ജെ‌.എസ്‌.പി പ്രസിഡന്‍റ്​ ഉപേന്ദ്ര യാദവ്, ദെഉബയെ പിന്തുണക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പാര്‍ട്ടിയുടെ മറ്റൊരു പ്രസിഡന്‍റ്​ മഹന്ത താക്കൂര്‍ നിരസി
നേപ്പാളി കോണ്‍ഗ്രസിനും മാവോയിസ്റ്റ് സെന്‍ററിനും 61, 49 സീറ്റുകള്‍ വീതമുണ്ട്. 136 വോട്ടാണ്​ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്​. 32 സീറ്റുള്ള ജെ‌.എസ്‌.പി പിന്തുണ നല്‍കിയിരുന്നെങ്കില്‍ ദെഉബക്ക്​ പ്രധാനമന്ത്രിയാകാമായിരുന്നു.

Related News