Loading ...

Home Kerala

കേരളത്തിനുള്ള വാക്‌സിന്‍ എപ്പോള്‍ നല്‍കും?കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി. വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും, വാക്‌സിന്‍ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് വേണ്ട വാക്‌സീന്‍ മുഴുവന്‍ ലഭ്യമാക്കാനാവുമോ എന്ന് കേന്ദ്രം അറിയിക്കണമെന്നും കോടതി പറഞ്ഞു.എന്നാല്‍ വിതരണം നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സുപ്രീം കോടതി നിയോഗിച്ച ഉന്നതതല സമിതി ആണ് തീരുമാനം എടുക്കേണ്ടതെന്നാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചത്.കേരളത്തിന് കിട്ടിയ വാക്‌സീന്‍ ഡോസുകള്‍ വളരെ കുറവാണ് എന്നും കോടതി അഭിപ്രായപ്പെട്ടു. à´•àµ‡à´°à´³à´¤àµà´¤à´¿à´¨àµ അനുവദിക്കപ്പെട്ട വാക്‌സീന്റെ ലിസ്റ്റ് എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തതെന്നും കോടതി ചോദിച്ചു. കോവിഡ് കേസുകള്‍ കേരളത്തില്‍ ദിനംപ്രതി വര്‍ധിക്കുകയാണന്നും, സംസ്ഥാനത്തെ ഇപ്പോഴത്തെ സ്ഥിതിവിശേഷം മനസിലാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Related News