Loading ...

Home International

ഇന്ത്യന്‍ ഒളിമ്പിക്സ് സംഘത്തിന് തിരിച്ചടി; താരങ്ങള്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തി ജപ്പാന്‍

ടോക്യോ: ഇന്ത്യന്‍ ഒളിമ്പിക്സ് സംഘത്തിന്‍റെ യാത്ര അനിശ്ചിതത്വത്തിലാക്കി ജപ്പാന്‍റെ വിലക്ക്. നിലവിലെ കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ നിന്നുള്ളവരെ തടഞ്ഞുകൊണ്ടുള്ള ജപ്പാന്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ ഉത്തരവ്. ഇന്ത്യയ്ക്ക് പുറമേ പാകിസ്താനും നേപ്പാളും തെക്ക് ഏഷ്യന്‍ മേഖലയില്‍ നിന്നും യാത്രാവിലക്ക് നേരിടുന്നുണ്ട്.ആഗോളതലത്തില്‍ കൊറോണ വ്യാപനം ഏറിയും കുറഞ്ഞുമിരിക്കുന്ന പശ്ചാത്തല ത്തിലാണ് ജപ്പാന്‍ അതിര്‍ത്തി അടക്കുന്നത്. ഒളിമ്പിക്സ് നടത്തുന്നതുമായി ബന്ധപ്പെട്ട രണ്ടാം വട്ട തയ്യാറെടുപ്പ് പൂര്‍ത്തിയപ്പോഴാണ് കൊറോണ വകഭേദം ലോകം മുഴവന്‍ പരന്നത്. ഇതിനെ തുടര്‍ന്നാണ് കൊറോണ രൂക്ഷമായ രാജ്യങ്ങളെ പ്രവേശിപ്പിക്കേണ്ടെന്ന തീരുമാനം എടുത്തത്.പ്രതിവിധിയായി ഇന്ത്യ ആലോചിക്കുന്നത് കൊറോണ ബാധിക്കാത്ത മുഴുവന്‍ താരങ്ങളേയും പരിശീലകരേയും ഒരു മാസം മുന്നേ മറ്റൊരു രാജ്യത്ത് എത്തിച്ച്‌ അവിടെ നിന്നും ജപ്പാനി ലെത്തുക എന്നതാണ്. ഇതിനായി പല ഫെഡറേഷനുകളുടെ കീഴിലുള്ള 100ലേറെ താരങ്ങളെ ഒരുമിച്ചാക്കേണ്ടി വരും. ഒളിമ്പിക്സ് കടമ്ബ കടക്കാനുള്ള ചര്‍ച്ചകള്‍ കായികമന്ത്രാലയം തുടരുകയാണ്.ഇതിനിടെ ഇന്ത്യയുടെ വിവിധ താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതും വിനയായി. മലയാളി താരം കെ.ടി. ഇര്‍ഫാനടക്കം എട്ടു അത്ലറ്റുകള്‍ക്ക് ഇന്നലെ കൊറോണ സ്ഥിരീകരിച്ചു.

Related News