Loading ...

Home International

യു‌കെയില്‍ കാണാതായ മലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍റെ മൃതദേഹം കണ്ടെത്തി

ഫാല്‍കിര്‍ക്: യു‌കെയിലെ സ്കോട്ട്ലൻഡ് എഡിൻബറോയിൽനിന്നും ദുരൂഹസാഹചര്യത്തിൽ കാണാതായ മലയാളിയായ യുവ വൈദികന്‍ à´«à´¾. മാർട്ടിൻ സേവ്യറിന്‍റെ മൃതദേഹം കണ്ടെത്തി. വൈദികന്‍റെ താമസസ്ഥലത്തില്‍ നിന്ന്‍ മാറി സ്ഥിതി ചെയ്യുന്ന ബീച്ചിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. 

സിഎംഐ സഭാംഗവും ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയുമാണ് à´«à´¾. മാർട്ടിൻ. പുലർച്ചെ അഞ്ചു മണിയോടെ സെന്‍റ് ആന്‍ഡ്രൂസ് & എഡിൻബറോ ആര്‍ച്ച് ബിഷപ്പ് സിഎംഐ സഭയുടെ തിരുവനന്തപുരം പ്രൊവിൻഷ്യൽ ഹൗസിൽ ഫോൺ വഴി ബന്ധപ്പെട്ടാണ് മരണ വിവരം നൽകിയത്. 

പുളിങ്കുന്ന് കണ്ണാടി വാഴച്ചിറ മാമ്മച്ചന്റെ മകനായ à´«à´¾. മാർട്ടിൻ ചെത്തിപ്പുഴ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായിരിക്കെ കഴിഞ്ഞവർഷം ജൂലൈയിലാണ് ഉപരിപഠനത്തിനായി സ്കോട്‌ലൻഡില്‍ എത്തിയത്. ഫാൽകിർക്കിനു സമീപമുള്ള ക്രിസ്റ്റോർഫിൻ സെന്റ് ജോൺ à´¦ ബാപ്റ്റിസ്റ്റ്’ റോമൻ കാത്തലിക് പള്ളിയിലാണ് പഠനത്തോടൊപ്പം അദ്ദേഹം സേവനം ചെയ്തു കൊണ്ടിരിന്നത്. 

ചുരുങ്ങിയ കാലം കൊണ്ട് ഇംഗ്ലീഷുകാര്‍ക്ക് ഇടയില്‍ ശക്തമായ വിശ്വാസബോധ്യങ്ങള്‍ പകര്‍ന്ന് നല്കി ശ്രദ്ധേയനായ വൈദികനായിരിന്നു à´«à´¾. മാര്‍ട്ടിന്‍. മികച്ച ഗായകന്‍ കൂടിയായിരിന്ന à´«à´¾. മാര്‍ട്ടിന്റെ മരണം ഞെട്ടലോടെയാണ് ഇംഗ്ലീഷ് സമൂഹവും ശ്രവിച്ചത്. 

ബുധനാഴ്ച രാവിലെ ദിവ്യബലിക്കെത്തിയ വിശ്വാസികള്‍ വൈദികനെ കാണാത്തതിനെ തുടര്‍ന്നു പള്ളി മുറി പരിശോധിച്ചപ്പോള്‍ മുറി തുറന്ന്‍ കിടക്കുന്നതായാണ് കണ്ടത്. വൈദികന്റെ പേഴ്സും, പാസ്പോര്‍ട്ടും മൊബൈലും മറ്റു വസ്തുക്കളും മുറിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്നു വിശ്വാസികള്‍ മടങ്ങുകയായിരിന്നു. ഉച്ചയ്ക്ക് വൈദികനെ അന്വേഷിച്ച് ആളുകള്‍ വീണ്ടും പള്ളിമുറിയില്‍ എത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ അപ്രത്യക്ഷമായിരിന്നു. 

കഴിഞ്ഞ ശനി, തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ നാട്ടിലുള്ള സഹോദരങ്ങൾ à´«à´¾. മാർട്ടിനുമായി ഫോണിൽ സംസാരിച്ചിരുന്നു. ബുധനാഴ്ച മൂത്ത സഹോദരനെ à´«à´¾. മാർട്ടിൻ വിളിച്ചെങ്കിലും സംസാരിക്കാൻ സാധിച്ചില്ല. പിന്നീട് തിരികെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു. തുടര്‍ന്നു സ്കോട്ടിഷ് പോലീസ് അന്വേഷണം ആരംഭിക്കുകയായിരിന്നു 

Related News