Loading ...

Home International

ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം;ഇസ്രയേലിൽ അടിയന്തരാവസ്ഥ, വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശന വിലക്ക്

ഗാസ സിറ്റി : ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോഡ് പട്ടണത്തില്‍ പ്രധാനമന്ത്രി നെതന്യാഹു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രൂക്ഷമായ സംഘര്‍ഷമാണ് പ്രദേശത്ത് നിലനില്‍ക്കുന്നത്. മൂന്ന് ജൂതപള്ളികളും നിരവധി കെട്ടിടങ്ങളും വാഹങ്ങളും അഗ്നിക്കിരയായിരുന്നു. à´ˆ സാഹചര്യത്തില്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും നിയമ ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്‌ നെതന്യാഹു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പലസ്തീനുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ തെക്കന്‍ മേഖലയില്‍ ഇസ്രയേല്‍ കൂടുതല്‍ സൈന്യത്തെ ഇറക്കി. ചീഫ് ഓഫ് സ്റ്റാഫ് നിര്‍ദേശിച്ചതുപ്രകാരം 5000 സൈനികരെ കൂടി വിന്യസിക്കാന്‍ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സ് ഉത്തരവിട്ടു. à´¹à´®à´¾à´¸àµà´®à´¾à´¯àµà´³àµà´³ ഏറ്റുമുട്ടല്‍ നീണ്ടു പോയേക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് സൈന്യത്തെ ഇറക്കിയത്.

പൊലീസ്​ ഭീകരത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിദേശ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് ഇസ്രായേല്‍. എറിസ് ചെക് പോയിന്‍റ് വഴി ഫലസ്തീന്‍ പ്രദേശമായ ഗസ്സ മുനമ്ബിലേക്ക് വിദേശ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതിന് ഇസ്രായേല്‍ വിലക്ക് ഏര്‍പ്പെടുത്തി.ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം ക്രോസിങ് പോയിന്‍റ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

Related News