Loading ...

Home International

ക്വാഡ് സഖ്യത്തില്‍ അംഗമായാൽ ബംഗ്ലാദേശുമായുള്ള ഉഭയക്ഷി ബന്ധം ഉപേക്ഷിക്കുമെന്ന് ചൈന

ബെയ്ജിംഗ് : ക്വാഡ് സഖ്യത്തില്‍ പങ്കാളിയാകുന്നതില്‍ ബംഗ്ലാദേശിനെതിരെ ഭീഷണി മുഴക്കി ചൈന. സഖ്യത്തിന്റെ ഭാഗമായാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളാകുമെന്നാണ് ചൈനയുടെ ഭീഷണി. ബംഗ്ലാദേശിലെ ചൈനീസ് അംബാസിഡര്‍ ലി ജിമിംഗ് ആണ് ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്.ധാക്കയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു ജിമിംഗിന്റെ ഭീഷണി. ക്വാഡ് സഖ്യത്തില്‍ പങ്ക് ചേര്‍ന്നാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ ബംഗ്ലാദേശ് അനുഭവിക്കേണ്ടിവരും. ചൈനയും, ബംഗ്ലാദേശും തമ്മിലുള്ള ഉഭയക്ഷി ബന്ധം പതുക്കെ ഇല്ലാതാകും. ഒരു തരത്തിലും ബംഗ്ലാദേശ് ക്വാഡില്‍ പങ്കാളിയാകണമെന്ന് ചൈന ആഗ്രഹിക്കുന്നില്ലെന്നും ജിമിംഗ് താക്കീത് നല്‍കി.ചൈനയ്‌ക്കെതിരെ, ഇന്ത്യ, അമേരിക്ക, ആസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സഖ്യമാണ് ക്വാഡ് . ഇന്തോ-പസഫിക് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ചൈനീസ് കടന്നു കയറ്റം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സഖ്യം രൂപീകരിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ഇന്ത്യയും, ബംഗ്ലാദേശും തമ്മില്‍ ശക്തമായ ബന്ധമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് സഖ്യത്തില്‍ ചേരുന്നതിനെതിരെ ചൈന രംഗത്ത് വന്നിരിക്കുന്നത്.

Related News