Loading ...

Home Kerala

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ഫലം നിര്‍ബന്ധമാക്കി കേരളം

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആര്‍.à´Ÿà´¿.പി.സി.ആര്‍ നെഗറ്റീവ് പരിശോധന ഫലം നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. ലോക്​ ഡൗണ്‍ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുതുക്കുകയും ചെയ്​തു.യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്ബ്​ എടുത്ത പരിശോധന ഫലമാണ് കൈയില്‍ കരുതേണ്ടത്. ഇതുള്‍പ്പെടെ കൊവിഡ് നിയന്ത്രണങ്ങളുടെ പുതുക്കിയ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.റമദാന്‍ പ്രമാണിച്ച്‌ സംസ്ഥാനത്തെ മാംസ വില്‍പന ശാലകള്‍ക്ക് രാത്രി 10 മണി വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ ഹോം ഡെലിവറി മാത്രമെ അനുവദിക്കു.ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും à´ˆ ശനിയാഴ്ച അവധിയായിരിക്കും. à´¬à´¾à´™àµà´•àµà´•à´³àµà´Ÿàµ† ക്ലിയറിംഗ്​ വിഭാഗങ്ങള്‍ക്ക് മറ്റെല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും അത്യാവശ്യ ജീവനക്കാരെ വെച്ച്‌ പ്രവര്‍ത്തിക്കാം.കൊച്ചിയിലെ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ കൊച്ചി ഓഫീസിനും അനുബന്ധ ലാബുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.

Related News