Loading ...

Home sports

19 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച്‌ യുവന്റസ് വിടാനൊരുങ്ങി ബുഫണ്‍

19 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച്‌ à´ˆ സീസണോടെ യുവന്റസ് വിടാനൊരുങ്ങി ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂഗി ബുഫണ്‍. ട്വിറ്ററിലൂടെ ബുഫണ്‍ തന്നെയാണ് വിവരം പുറത്തു വിട്ടത്. ഇതിഹാസ ഗോള്‍ കീപ്പറായ à´ˆ 43 കാരന്‍ 2001 മുതല്‍ 2018 വരെ യുവന്റസിന്റെ പ്രധാന ഗോള്‍ കീപ്പറായിരുന്നു. പിന്നീട് പി എസ് ജിയില്‍ ചേര്‍ന്ന താരം അടുത്ത സീസണില്‍ തന്നെ യുവന്റസിലേക്ക് തിരിച്ചു വന്നു. എന്നാല്‍ തിരിച്ചെത്തിയ താരത്തിന് ഒന്നാം നമ്ബര്‍ ഗോള്‍കീപ്പര്‍ സ്ഥാനവും നായകപദവിയും ലഭിച്ചിരുന്നില്ല. "എല്ലാ ആരംഭത്തിനും ഒരു അവസാനമുണ്ട്. യുവന്റസിലെ എന്റെ രണ്ടാം പകുതിയുടെ അവസാനമാണിത്."എന്നാണ് ബുഫണ്‍ ട്വീറ്റ് ചെയ്തത്. യുവന്റസുമായി കരാര്‍ പുതുക്കുന്നില്ല എന്ന് മാത്രമേ താരം അറിയിച്ചിട്ടുള്ളു. à´µà´¿à´°à´®à´¿à´•àµà´•à´²à´¿à´¨àµ† കുറിച്ചൊന്നും സംസാരിച്ചിട്ടില്ല. യുവന്റസിനൊപ്പം 19 സീസണുകളിലായി 600 മത്സരങ്ങളില്‍ ബുഫണ്‍ ഗോള്‍ കീപ്പറായി കളിച്ചിട്ടുണ്ട്.

Related News