Loading ...

Home Kerala

അ​ന്ത​രി​ച്ച തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ഡെ​ന്നീ​സ് ജോ​സ​ഫിന്റെ സംസ്കാരം നടത്തി

കോട്ടയം: അന്തരിച്ച തിരക്കഥാകൃത്ത്  ഡെന്നിസ് ജോസഫിന്റെ സംസ്‌കാരം ഏറ്റുമാനൂര്‍ ചെറുവാന്ദൂര്‍ സെന്റ് സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ നടന്നു. സര്‍ക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങുകള്‍.  à´¹àµƒâ€‹à´¦â€‹à´¯à´¾â€‹à´˜à´¾â€‹à´¤â€‹à´¤àµà´¤àµ† തു​ട​ര്‍​ന്ന് കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മ​ല​യാ​ള സി​നി​മ​യി​ലെ എ​ക്കാ​ല​ത്തേ​യും വ​ലി​യ ഹി​റ്റു​ക​ളു​ടെ സൃ​ഷ്ടാ​വാ​ണ് വി​ട​വാ​ങ്ങി​യ​ത്.

1985ല്‍ ​ജേ​സി സം​വി​ധാ​നം ചെ​യ്ത "ഈ​റ​ന്‍ സ​ന്ധ്യ​യ്ക്ക്' എ​ന്ന ചി​ത്ര​ത്തി​നു തി​ര​ക്ക​ഥ എ​ഴു​തി​യാ​ണ് ച​ല​ച്ചി​ത്ര​രം​ഗ​ത്ത് പ്ര​വേ​ശി​ച്ച​ത്. ഡെ​ന്നീ​സ് ജോ​സ​ഫ് ര​ചി​ച്ച രാ​ജാ​വി​ന്‍റെ മ​ക​ന്‍, ന്യൂ​ഡ​ല്‍​ഹി,സം​ഘം, ന​മ്ബ​ര്‍ 20 മ​ദ്രാ​സ് മെ​യി​ല്‍, കോ​ട്ട​യം കു​ഞ്ഞ​ച്ച​ന്‍, നാ​യ​ര്‍ സാ​ബ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ള്‍ ബോ​ക്സ് ഓ​ഫീ​സി​ല്‍ വ​ന്‍ ത​രം​ഗ​മാ​ണ് സൃ​ഷ്ടി​ച്ച​ത്. à´†â€‹à´¦àµà´¯â€‹à´•à´¾â€‹à´²â€‹à´™àµà´™â€‹à´³à´¿â€‹à´²àµâ€ സം​വി​ധാ​യ​ക​ന്‍ ജോ​ഷി​യു​മാ​യു​ള്ള ചേ​ര്‍​ന്നു​ള്ള കൂ​ട്ടു​ക്കെ​ട്ട് നി​ര​വ​ധി ഹി​റ്റു​ക​ളാ​ണ് മ​ല​യാ​ള പ്രേ​ക്ഷ​ക​ര്‍​ക്ക് സ​മ്മാ​നി​ച്ച​ത്. പ​തി​മൂ​ന്നോ​ളം സി​നി​മ​ക​ളാ​ണ് ജോ​ഷി-​ഡെ​ന്നീ​സ് ജോ​സ​ഫ് കൂ​ട്ടു​കെ​ട്ടി​ല്‍ പി​റ​ന്ന​ത്. മ​റ്റു സം​വി​ധാ​യ​ക​ര്‍​ക്കൊ​പ്പം വ​ഴി​യോ​ര​ക്കാ​ഴ്ച​ക​ള്‍, കി​ഴ​ക്ക​ന്‍ പ​ത്രോ​സ്, ഇ​ന്ദ്ര​ജാ​ലം, ആ​കാ​ശ​ദൂ​ത് തു​ട​ങ്ങി​യ മി​ക​ച്ച സി​നി​മ​ക​ള്‍​ക്കും തി​ര​ക്ക​ഥ​യെ​ഴു​തി.

അ​ഞ്ച് സി​നി​മ​ക​ള്‍ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. അ​ദ്ദേ​ഹം ആ​ദ്യ​മാ​യി സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ച "മ​നു അ​ങ്കി​ള്‍' 1988ല്‍ ​ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി. അ​ഗ്ര​ജ​ന്‍, തു​ട​ര്‍​ക്ക​ഥ, അ​പ്പു, അ​ത​ര്‍​വം എ​ന്നി​വ​യാ​ണ് ഡെ​ന്നീ​സ് ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത മ​റ്റ് സി​നി​മ​ക​ള്‍.

കോ​ട്ട​യം ജി​ല്ല​യി​ലെ ഏ​റ്റു​മാ​നൂ​രി​ല്‍ 1957 ഒ​ക്ടോ​ബ​ര്‍ 20ന് ​എം.​എ​ന്‍. ജോ​സ​ഫി​ന്‍റെ​യും ഏ​ലി​യാ​മ്മ ജോ​സ​ഫി​ന്‍റെ​യും മ​ക​നാ​യി ജ​നി​ച്ചു. ഏ​റ്റു​മാ​നൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്‌​കൂ​ളി​ല്‍ നി​ന്ന് സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സ​വും കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ളെ​ജി​ല്‍ നി​ന്നും ബി​രു​ദ​വും നേ​ടി. പി​ന്നീ​ട് ഫാ​ര്‍​മ​സി​യി​ല്‍ ഡി​പ്ലോ​മ​യും ക​ര​സ്ഥ​മാ​ക്കി.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും അ​വ​സാ​നം പു​റ​ത്തു​വ​ന്ന ചി​ത്രം പ്രി​യ​ദ​ര്‍​ശ​ന്‍റെ ഗീ​താ​ഞ്ജ​ലി​യാ​ണ്. ഒ​മ​ര്‍ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന പ​വ​ര്‍​സ്റ്റാ​ര്‍ എ​ന്ന സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​ലാ​ണ്. സി​നി​മ​യ്ക്ക് അ​ക​ത്തും പു​റ​ത്തു​മു​ള്ള ത​ന്‍റെ ജീ​വി​ത​ത്തെ കു​റി​ച്ച്‌ അ​ദ്ദേ​ഹ​മെ​ഴു​തി​യ "നി​റ​ക്കൂ​ട്ടു​ക​ളി​ല്ലാ​തെ' എ​ന്ന പു​സ്ത​കം മ​മ്മൂ​ട്ടി​യാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്.

ന​ട​ന്‍ ജോ​സ് പ്ര​കാ​ശി​ന്‍റെ മ​രു​മ​ക​നാ​ണ് ഡെ​ന്നീ​സ് ജോ​സ​ഫ്. ഭാ​ര്യ: ലീ​ന. മ​ക്ക​ള്‍: എ​ലി​സ​ബ​ത്ത്, റോ​സി, ജോ​സ്.

Related News