Loading ...

Home Gulf

സൗദി എയര്‍ലൈന്‍സ് 71 ആഭ്യന്തര, അന്താരാഷ്ട്ര സ്​റ്റേഷനുകളിലേക്ക് സര്‍വിസ് നടത്തും

ജിദ്ദ: മെയ് 17ന് സൗദിയിലെ യാത്രാവിലക്ക് എടുത്തുകളയുമ്ബോള്‍ 71 ആഭ്യന്തര, അന്താരാഷ്ട്ര സ്റ്റേഷനുകളിലേക്ക് സര്‍വിസ് നടത്താന്‍ സജ്ജമായതായി സൗദി എയര്‍ലൈന്‍സ്. അല്‍ അറബിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സൗദി എയര്‍ലൈന്‍സ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ അഫയേഴ്സ് ഡയറക്ടര്‍ എന്‍ജിനീയര്‍ അബ്ദുല്ല അല്‍ശഹ്റാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ്മൂലം യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളിലേക്കായിരിക്കും സര്‍വിസ് നടത്തുക. സൗദി എയര്‍ലൈന്‍സ് നെറ്റ്​വര്‍ക്ക് അനുസരിച്ച്‌ ഡസണ്‍ കണക്കിന് വിമാനങ്ങള്‍ ദിനേന സര്‍വിസ് നടത്തും. 95 സ്റ്റേഷനുകളില്‍ ഇപ്പോള്‍ 71 സ്റ്റേഷനുകളിലേക്ക് സര്‍വിസ് നടത്താന്‍ സൗദി എയര്‍ലൈന്‍സ് സജ്ജമാണ്. à´‡à´¤à´¿à´²àµâ€ 28 എണ്ണം ആഭ്യന്തര സ്റ്റേഷനുകളും 43 എണ്ണം അന്താരാഷ്ട്ര സ്റ്റേഷനുകളുമാണ്.സര്‍വിസിന്​ വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. യു.വി.സി ഉപകരണം ഉപയോഗിച്ച്‌ അള്‍ട്രാവയലറ്റ് രശ്മികളിലൂടെ വിമാനത്തിനകം പതിവായി അണുമുക്തമാക്കിക്കൊണ്ടിരിക്കും. ആശുപത്രികളിലെ ഓപറേഷന്‍ റൂമുകള്‍ അണുമുക്തമാക്കുന്നതുപോലുള്ള സംവിധാനമാണിത്. കൂടാതെ കൈകള്‍ ഉപയോഗിച്ചുള്ള അണുനശീകരണവുമുണ്ടായിരിക്കുമെന്നും സൗദിയ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ അഫയേഴ്സ് ഡയറക്ടര്‍ പറഞ്ഞു.യാത്രക്ക് മുമ്ബ് യാത്രക്കാരന്‍ സൗദി വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ വിവരങ്ങള്‍ അറിഞ്ഞിരിക്കണം. യാത്ര സംബന്ധിച്ച്‌ സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പുറപ്പെടുവിക്കുന്ന പുതിയ അറിയിപ്പുകളും എത്തിച്ചേരേണ്ട രാജ്യങ്ങളിലെ നിര്‍ദേശങ്ങളും ഒൗദ്യോഗിക സ്രോതസ്സുകളില്‍നിന്ന് അറിയാന്‍ ശ്രമിക്കണം.
ആരോഗ്യ മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും ഏര്‍പ്പെടുത്തിയ മുന്‍കരുതല്‍ നടപടികള്‍ യാത്രക്കാര്‍ പൂര്‍ണമായും പാലിക്കണം. വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ എത്തിച്ചേരുന്ന രാജ്യങ്ങളിലെ ആവശ്യങ്ങളും കണക്കിലെടുക്കണം. തവക്കല്‍നാ ആപ്പില്‍ യാത്രക്കാര​െന്‍റ ആരോഗ്യസ്റ്റാറ്റസ് രോഗബാധിതനല്ല, കോവിഡ് ബാധിച്ച്‌​ പ്രതിരോധം വീണ്ടെടുത്തവന്‍ അല്ലെങ്കില്‍ കുത്തിവെപ്പെടുത്തവന്‍ എന്നതായിരിക്കണം.ആദ്യഡോസ് എടുത്തുവര്‍ക്ക് കുത്തിവെപ്പെടുത്ത 14 ദിവസം കഴിഞ്ഞാല്‍ യാത്ര ചെയ്യാനാകും. 18 വയസ്സിന്​ താഴെയുള്ള പൗരന്മാര്‍ക്ക് സൗദിക്ക് പുറത്തേക്കുള്ള യാത്രക്ക് കോവിഡ് ചികിത്സ ഉള്‍ക്കൊള്ളുന്ന സൗദി സെന്‍ട്രല്‍ ബാങ്ക് അംഗീകരിച്ച ഇന്‍ഷുറന്‍സ് പോളിസി സമര്‍പ്പിക്കണമെന്ന് നിബന്ധനയായി നിശ്ചയിച്ചിട്ടുണ്ടെന്നും സൗദിയ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ അഫേയ്സ് ഡയറക്ടര്‍ പറഞ്ഞു.

Related News