Loading ...

Home National

തിരുപ്പതി സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 11 കോവിഡ് രോഗികള്‍ മരിച്ചു

തിരുപ്പതി: ആന്ധപ്രദേശിലെ തിരുപ്പതി സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 11 കോവിഡ് രോഗികള്‍ മരിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. ആശുപത്രിയിലേക്കുളള മെഡിക്കല്‍ ഓക്സിജന്‍ വിതരണം നിന്നുപോയതാണ് മരണകാരണം.ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്ന രോ​ഗികളാണ് മരിച്ചത്. 25 മുതല്‍ 45 മിനിറ്റ് വരെ ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ അഞ്ച് മിനിറ്റ് മാത്രമാണ് ഓക്സിജന്‍ തടസ്സപ്പെട്ടതെന്നാണ് ചിറ്റൂര്‍ കലക്ടര്‍ നല്‍കുന്ന വിശദീകരണം.'അഞ്ച് മിനിറ്റുകള്‍ക്കകം ഓക്സിജന്‍ വിതരണം പുന:സ്ഥാപിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടല്‍ മൂലം വലിയൊരു ദുരന്തം ഒഴിവാക്കാനായി. à´‡à´²àµà´²àµ†à´™àµà´•à´¿à´²àµâ€ മരണനിരക്ക് ഇനിയും കൂടിയേനെ. തമിഴ്നാട്ടിലെ ശ്രീപെരുപുതൂരില്‍ നിന്ന് എത്തേണ്ടിയിരുന്ന ഓക്സിജന്‍ സിലിണ്ടറുകള്‍ വൈകിയതാണ് ദുരന്തത്തിന് കാരണം' കലക്ടര്‍ പറഞ്ഞു.ദുരന്തത്തില്‍ മുഖ്യമന്ത്രി വൈ എസ് ജ​ഗന്‍മോഹന്‍ റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവിട്ടുണ്ട്.

Related News