Loading ...

Home USA

നിര്‍ണായക തീരുമാനവുമായി അമേരിക്ക; 12 മുതല്‍ 15 വയസ്​ വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ്​ വാക്​സിന്‍ നല്‍കും

വാഷിങ്​ടണ്‍: കോവിഡ് വ്യാപനത്തിനിടെ നിര്‍ണായക തീരുമാനവുമായി അമേരിക്ക.12 മുതല്‍ 15 വയസ്​ വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ്​ വാക്​സിന്‍ നല്‍കാനാണു തീരുമാനം. ഫൈസറി​െന്‍റ വാക്​സിനാവും കുട്ടികള്‍ക്ക്​ നല്‍കുക. വാക്​സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ്​ നടപടി. യു.എസ്​ ഫുഡ്​ ആന്‍ഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷനാണ്​ അനുമതി നല്‍കിയത്​. ഫൈസര്‍ കുട്ടികളില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു.കുട്ടികള്‍ക്ക്​ വാക്​സിന്‍ കുത്തിവെക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം പുറത്തിറങ്ങിയാലുടന്‍ ഇവര്‍ക്ക്​ വാക്​സിന്‍ നല്‍കുമെന്ന്​ ഫൈസര്‍ അറിയിച്ചു. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്കയുടെ നിര്‍ണായക മുന്നേറ്റമാണിതെന്ന്​ പ്രസിഡന്‍റ്​ ജോ ബൈഡനും പ്രതികരിച്ചു.

Related News