Loading ...

Home Business

തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​ന​വും നേ​ട്ട​മു​ണ്ടാ​ക്കി ഓ​ഹ​രി വി​പ​ണി

മും​ബൈ: ഓ​ഹ​രി​ക​ള്‍ സൂ​ചി​ക​ക​ള്‍ തു​ട​ര്‍​ച്ച​യാ​യ നാ​ലാ​മ​ത്തെ ദി​വ​സ​വും നേ​ട്ട​ത്തി​ല്‍ ക്ലോ​സ്‌ ചെ​യ്തു. സെ​ന്‍​സെ​ക്‌​സ് 295.94 പോ​യി​ന്‍റ് നേ​ട്ട​ത്തി​ല്‍ 49,502.41ലും ​നി​ഫ്റ്റി 119.20 പോ​യി​ന്‍റ് ഉ​യ​ര്‍​ന്ന് 14,942.40ലു​മാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​ത്ത​നെ കു​റ​വു​ണ്ടാ​യ​താ​ണ് വി​പ​ണി​ക്ക് ഉ​ണ​ര്‍​വാ​യ​ത്.

ബി​എ​സ്‌ഇ​യി​ലെ 2034 ക​മ്ബ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ നേ​ട്ട​ത്തി​ലും 1004 ഓ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലു​മാ​ണ്. 220 ഓ​ഹ​രി​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല. ശ്രീ ​സി​മ​ന്‍റ്സ്, അ​ള്‍​ട്ര​ടെ​ക് സി​മ​ന്‍റ്സ്, ബ്രി​ട്ടാ​നി​യ, ഇ​ന്‍​ഫോ​സി​സ്, ഹീ​റോ മോ​ട്ടോ​ഴ്‌​സ് തു​ട​ങ്ങി​യ‌‌​വ​യു​ടെ ഓ​ഹ​രി​ക​ള്‍ ന​ഷ്ടം നേ​രി​ട്ടു. à´•àµ‹â€‹à´³àµâ€ ഇ​ന്ത്യ, യു​പി​എ​ല്‍, ഹി​ന്‍​ഡാ​ല്‍​കോ, ഐ​ഒ​സി, ടാ​റ്റ മോ​ട്ടോ​ഴ്‌​സ് തു​ട​ങ്ങി​യ​വ നേ​ട്ട​മു​ണ്ടാ​ക്കി.

ബി​എ​സ്‌ഇ മി​ഡ്ക്യാ​പ്, സ്‌​മോ​ള്‍ ക്യാ​പ് സൂ​ചി​ക​ക​ള്‍ ഒ​രു ശ​ത​മാ​നം വീ​തം ഉ​യ​ര്‍​ന്നു. ഓ​ട്ടോ, എ​ന​ര്‍​ജി, ഇ​ന്‍​ഫ്ര, ഫാ​ര്‍​മ, മെ​റ്റ​ല്‍, പൊ​തു​മേ​ഖ​ല ബാ​ങ്ക് തു​ട​ങ്ങി​യ സൂ​ചി​ക​ക​ള്‍ ഒ​ന്നു മു​ത​ല്‍ മൂ​ന്നു ശ​ത​മാ​നം വ​രെ ശ​ത​മാ​നം നേ​ട്ട​മു​ണ്ടാ​ക്കി.

Related News