Loading ...

Home Europe

6 മാസം നീണ്ട ലോക് ഡൗണിനു ശേഷം സ്പെയിനില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ വന്‍ ഇളവ്

ആറു മാസത്തോളം നീണ്ട ലോക് ഡൗണിനു ശേഷം രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും പാര്‍ക്കുന്ന പതിനേഴോളം പ്രദേശങ്ങളില്‍ ശനിയാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ വന്‍ ഇളവ് നല്‍കി സ്പെയിന്‍. കോവിഡ് ബാധിതരുടെ എണ്ണം കുറയാന്‍ തുടങ്ങിയതും വാക്സിന്‍ കുത്തിവയ്പ്പ് ദ്രുതഗതിയില്‍ നടക്കുന്നതിനാലുമാണ് ഇളവുകള്‍ കൊണ്ടുവന്നത്. തെരുവിലിറങ്ങി പാര്‍ട്ടി നടത്തിയാണ് ജനങ്ങള്‍ ഇതിനെ വരവേറ്റത്. തലസ്ഥാനമായ മാഡ്രിഡില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ക്കുസമാനമായി മുഖാവരണം ധരിയ്ക്കാതെയാണ് ജനങ്ങള്‍ റോഡിലിറങ്ങിയത്. ബാഴ്‌സലോണയില്‍ അര്‍ധരാത്രി ബീച്ചിലിറങ്ങിയും ജനം ഇതാഘോഷിച്ചു. ഹോട്ടലുകളും ബാറുകളും 11 മണിവരെ തുറന്നു പ്രവര്‍ത്തിക്കാനും അനുമതിയായി. à´Žà´¨àµà´¨à´¾à´²àµâ€ ഇവിടങ്ങളിലെ ആളുകളുടെ എണ്ണം ഒരു സമയം 30 ശതമാനമേ ആകാവൂ എന്ന നിയന്ത്രണം തുടരുന്നു.

Related News