Loading ...

Home International

ജറുസലേമില്‍ രാത്രികാല പ്രാര്‍ത്ഥനകള്‍ക്കിടെ ഏറ്റുമുട്ടല്‍; നിരവധി ആളുകള്‍ക്ക് പരിക്ക്

ഞായറാഴ്ച രാത്രി വിശുദ്ധ നഗരമായ ജറുസലേമിലെ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ വന്‍ കലാപം. പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. പാലസ്തീന്‍ പ്രക്ഷോഭകര്‍ക്കെതിരെയുണ്ടായ പോലീസ് ആക്രമണത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ന്യായീകരിച്ചു. ഇതിന്റെ തുടര്‍ച്ചയായി ഡസന്‍ കണക്കിന് പാലസ്തീനികളെ ഷെയ്ഖ് ജറാ മേഖലയില്‍ നിന്ന് പുറത്താക്കുകയും പകരം ഇസ്രയേല്‍ കുടിയേറ്റക്കാരായ ജൂതരെ കൊണ്ടുവരികയും ചെയ്യുമോ എന്നത് വരും ദിവസങ്ങളില്‍ തീരുമാനമാകും. ഈ വര്‍ഷത്തെ ഏറ്റവും മോശപ്പെട്ട കലാപമായിരുന്നു ഇന്നലെ രാത്രി ഈ പ്രദേശത്തു നടന്നത്.

Related News